അവർക്ക് ഇത്തരം ജീവിതാനുഭവങ്ങളുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം എനിക്കറിയില്ല – വിനയ് ഫോർട്ട്!

വിനയ് ഫോര്‍ട്ട് കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണ്. ഇത്രയും വര്‍ഷങ്ങള്‍ സിനിമയിൽ പിന്നിട്ടെങ്കിലും ഇന്നും നല്ലൊരു സിനിമയ്ക്കായും നല്ലൊരു വേഷത്തിനായും താന്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്നാണ് താരം പറയുന്നത്. ഇക്കാലളവിനുള്ളില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ഒരുപിടി മികച്ച വേഷങ്ങള്‍ അവതരിപ്പിക്കാന്‍ വിനയ് ഫോര്‍ട്ടിന് സാധിച്ചിട്ടുണ്ട്.

ഞാന്‍ ഭയങ്കരമായി സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാലും ഞാനതൊന്നും സ്ട്രഗിളായി കണക്കുകൂട്ടിയിട്ടില്ല. പലരും സ്ട്രഗിള്‍ ചെയ്തിട്ടുള്ള കാര്യം എന്നോട് പറയാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ അവരിലെല്ലാം കൂടുതലായി സ്ട്രഗിള്‍ ചെയ്തിട്ടുള്ളത് ഞാനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് തോന്നാറുണ്ട്. ഈ പറയുന്ന സ്ട്രഗിളാണ് ഇന്നിപ്പോള്‍ സിനിമയിലെ ഒരു സീന്‍ വരുമ്പോള്‍ ഞാന്‍ റിലേറ്റ് ചെയ്യുന്നത്. സിനിമയില്‍ എത്തിപ്പെടാനും നല്ലൊരു വേഷം ചെയ്യാനും ഏറെ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് മുന്‍പും തുറന്നുപറഞ്ഞ നടനാണ് വിനയ് ഫോര്‍ട്ട്. അത് ഇന്നും തുടരുകയാണെന്നും അവഗണിക്കപ്പെടുന്നവനും അല്ലെങ്കില്‍ വളരെ ദു:ഖകരമായ ഇമോഷന്‍സ് സീനും മറ്റും അഭിനയിക്കേണ്ടി വരുമ്പോള്‍ താന്‍ റിലേറ്റ് ചെയ്യുന്നത് തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള ഈ സ്ട്രഗിളിനോടാണെന്നും വിനയ് പറയുന്നു.

ഞാന്‍ ഈ ലോകത്തിലെ ഒരു ചെറിയ സാധാരണക്കാരനായ മനുഷ്യനാണ്. ഞാനിപ്പോള്‍ എന്റെ ജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും എന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ സില്‍വര്‍ സ്പൂണുമായി ജനിച്ചവര്‍ക്കൊക്കെ ഇത്തരം ജീവിതാനുഭവങ്ങളുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം എനിക്കറിയില്ല, വിനയ് ഫോര്‍ട്ട് പറഞ്ഞു. അവഗണിക്കപ്പെടുന്നവനും അല്ലെങ്കില്‍ വളരെ ദു:ഖകരമായ ഇമോഷന്‍സ് സീനും മറ്റും അഭിനയിക്കേണ്ടി വരുമ്പോള്‍ ഞാന്‍ റിലേറ്റ് ചെയ്യുന്നത് എനിക്ക് ജീവിതത്തിലുണ്ടായിട്ടുള്ള ഈ സ്ട്രഗിളിനോടാണ്. അവഗണനയും ഒഴിവാക്കലുമൊക്കെ അഭിനയത്തിന്റെ ഭാഗമായിരുന്നു. അതൊക്കെയാണ് ഞാനിപ്പോള്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Related posts