ഇപ്പോഴും കഞ്ഞിയും കറിയും വച്ച് കളിക്കുന്ന ആളാണ് ! വൈക്കം വിജലക്ഷ്മി പറയുന്നു!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ സ്വരമാധുര്യം കൊണ്ടും ആലാപന ശൈലി കൊണ്ടും ഏറെശ്രദ്ധ നേടുവാനും വിജയലക്ഷ്മിക്ക് സാധിച്ചു.
മലയാള ഗാനങ്ങൾ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്.
ആരാധകർക്കും സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി.


ഇപ്പോഴിതാ സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വാക്കുകൾ, വിജയദശമി ദിനത്തിൽ 1981 ഒക്ടോബർ 7 നാണ് താൻ ജനിച്ചത്. വിജയലക്ഷ്മി എന്ന പേര് തനിക്കിട്ടത് അച്ഛന്റെ അമ്മയാണ്. അഞ്ച് വർഷം ചെന്നൈയിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്. ഞാൻ ഒന്നര വയസ്സ് മുതൽ പാടുമായിരുന്നു എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അഞ്ച് വയസ്സിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് കാസറ്റുകൾ കേട്ടാണ് പാട്ട് പഠിച്ചത്.

ആറാം വയസ്സിൽ ദാസേട്ടന് ദക്ഷിണ സമർപ്പിച്ചു കൊണ്ട് ഉദയനാപുരം ചാത്തൻകോവിൽ വച്ച് അരങ്ങേറ്റം കുറിച്ചു. അന്ന് മുതലിങ്ങോട്ട് താൻ പാടിയ പാട്ടുകളിലൂടെ പതിനായിരത്തിൽ അധികം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മാത്രമല്ല ജീവിതത്തിൽ ഇപ്പോഴും കുട്ടിത്തം കാത്തു സൂക്ഷിക്കുന്ന ആളാണ്. അത് മാത്രമല്ല ഇപ്പോഴും കഞ്ഞിയും കറിയും വച്ച് കളിക്കുന്ന ആളാണ്. അതുപോലെ താൻ മിമിക്രി ചെയ്യുന്നതിനെയും വിമർശിക്കുന്നവരുണ്ട്. അങ്ങനെ ചെയ്യരുത് എന്നൊക്കെ പലരും പറയും. പക്ഷെ അത് എന്റെ ഇഷ്ടമാണ്, അങ്ങനെ പറയുന്നവരെ കാണിച്ച് കൊണ്ട് വീണ്ടും ഞാൻ മിമിക്രി ചെയ്യാറുണ്ട്. എന്നാൽ അതിനെ ഒക്കെ ആരെങ്കിലും വിമർശിച്ചാൽ താനതിൽ പ്രതികരിക്കും.

Related posts