അച്ഛൻ മരിച്ചശേഷം ഞാൻ അത് ഏറ്റെടുക്കുകയായിരുന്നു! വൈറലായി വിജയ് മാധവിന്റെ വാക്കുകൾ!

ദേവിക നമ്പ്യാര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. താരം ഇപ്പോൾ അഭിനയിക്കുന്നത് രാക്കുയില്‍ എന്ന പരമ്പരയിലാണ്. ഇപ്പോള്‍ നടിയുടെ വിവാഹ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ വിജയ് മാധവാണ് ദേവികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. പരസ്പരം അറിയാവുന്നവര്‍ ആയിരുന്നെങ്കിലും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തി.

ഇപ്പോളിതാ ഇവരുടെ ഒരു വീഡിയോയാണ് വൈറലാവുന്നത്. സത്യത്തിൽ ഈ വീഡിയോ എടുക്കുന്നതിൽ മാഷിനു അത്ര താത്പര്യം ഇല്ല എങ്കിലും ഇതിൽ ഒരു റെലവൻസ് തോന്നിയതുകൊണ്ടാണ് ഞാൻ വീഡിയോ ഇടുന്നത്. ഈ പരിപാടി ചെയ്യുമ്പോൾ ഞാൻ അടുക്കളയിൽ കയറുന്നത് പോലും മാഷിന് അത്ര താത്പര്യമില്ല. ഇന്ന് ലോക സോറിയാസിസ് ദിനം ആയതുകൊണ്ടാണ് ഞാൻ ഇന്ന് ഇത് കാണിക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്. എന്റെ അച്ഛൻ ചെയ്തുകൊണ്ടിരുന്ന ഒരു സത്കർമ്മമാണ് ഇത്. അച്ഛൻ ഒരു സോറിയാസിസ് രോഗി ആയിരുന്നു. അപ്പോൾ അദ്ദേഹം തന്നെ വികസിപ്പെച്ചെടുത്ത ഒരു ഓയിൽ ആണിത്. അച്ഛൻ മരിച്ചശേഷം ഞാൻ അത് ഏറ്റെടുക്കുകയായിരുന്നു. ആദ്യം ഒന്നും എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ എന്ജോയ് ചെയ്താണ് ചെയ്യുന്നത്. അതിന്റെ എല്ലാ ഔന്നത്യവും, ആത്മീയത ഉൾകൊണ്ടുകൊണ്ടാണ് ഞാൻ അത് ചെയ്യുന്നത്.

സോറിയാസിസ് ഒരു അവസ്ഥയാണ്, രോഗമായി ഞാൻ അതിനെ കാണുന്നില്ല. നമ്മുടെ കുഴപ്പം കൊണ്ടാണ് അത് സംഭവിക്കുന്നത്. അപ്പോൾ നമുക്ക് ദൈവികമായി ലഭിച്ച ഒരു സംഭവം ഞാൻ ആളുകൾക്ക് പകർന്നുകൊടുക്കുന്നു എന്ന് മാത്രം സോറിയാസിസ് ഉള്ള ആളുകൾ തീർച്ചയായും മദ്യവും, സ്മോക്കിങ്ങും, മറ്റു ചില ചില സാധനങ്ങൾ കൂടി ഒഴിവാക്കുക. ഞാൻ ഇത് അച്ഛൻ പറഞ്ഞപോലെ ഉണ്ടാക്കി കൊടുക്കുന്നു, മാത്രമല്ല വളരെ സീക്രട്ട് ആയി കൊണ്ടുപോകുന്ന ഒരു കാര്യമാണ്. അച്ഛൻ മരിച്ചശേഷം എനിക്ക് ഒരു കോൾ വന്നു. വിളിച്ചയാളുടെ പേരൊന്നും ഞാൻ പറയുന്നില്ല, അദ്ദേഹം പറഞ്ഞത് ഒരു കാരണവശാലും ഇത് നിർത്തരുത് എന്നാണ്. എന്നാലും നമ്മുടെ ഫീൽഡ് ഇതല്ല എന്നുള്ളതുകൊണ്ട് എനിക്ക് താത്പര്യം ഇല്ലായിരുന്നു. എന്നാൽ അങ്ങനെ കുറേപേരുടെ കോളും സംസാരവും ഒക്കെ വന്നപ്പോഴാണ് നമ്മുടെ അച്ഛന്റെ വാല്യൂ ഞാൻ അറിയുന്നത്. അത് വരെയും ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് അച്ഛൻ ചെയ്തിരുന്നത് ഞാൻ ഏറ്റെടുത്തു.

Related posts