മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ നടിയാണ് ദേവിക നമ്പ്യാർ. അടുത്തിടെയാണ് ദേവികയും ഗായകൻ വിജയ് മാധവും വിവാഹിതരായത്. ഇരുവരും ഒരുമിച്ച് ഒരുപാട് അഭിമുഖങ്ങൾ നൽകിയിരുന്നു. താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് രാക്കുയിൽ എന്ന പാരമ്പരയിലാണ്. തുളസി എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിക്കുന്നത്. കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ഇപ്പോളി വിജയ് പങ്കിട്ട ഒരു കുറിപ്പാണ് ശ്രദ്ധേയമായി മാറുന്നത്. ഇന്ന് രാത്രിക്ക് മുൻപ് ദേവിക മനസിലാക്കണം.,ഞാനിപ്പോ അത് അറിയിക്കാൻ പോകുകയാണ്. വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. എനിക്കറിയാം, നിങ്ങൾ എല്ലാരും ഭയന്നു എന്ന് തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണരൂപമിങ്ങനെ.
ഇന്ന് രാത്രിക്ക് മുൻപ് ദേവിക മനസിലാക്കണം. ഞാനിപ്പോ അത് അറിയിക്കാൻ പോകുകയാണ്… വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. എനിക്കറിയാം, നിങ്ങൾ എല്ലാവരും ഭയന്നു. അർധരാത്രി 12 മണി കഴിഞ്ഞാൽ എന്റെ നായികയായ ദേവിക പൂർണമായി ഒരു ഗായിക ആയി മാറും. അതിനു എനിക്ക് നിങ്ങളുടെ സഹായം കൂടിയേ തീരൂ.
ഞാൻ തീരുമാനിച്ചു കഴിഞ്ഞു. സ്വന്തം ഭർത്താവിൽ നിന്ന് തന്നെ അവൾ അതറിയണം, താനൊരു ഗായികയാണെന്ന്. ആ നിമിഷത്തെ ദേവിക അതിജീവിച്ചാൽ പ്രതീക്ഷയുടെ ഒരു നേർത്ത വഴി എനിക്ക് തുറന്നു കിട്ടും, പിന്നെ ഞങ്ങൾ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം എല്ലാവരും പ്രാർത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണം. താരാപഥം ചേതോഹരം… എന്ന് തുടങ്ങുന്ന സിനിമാ പാട്ട് വിജയിയുടെ കൂടെ ആലപിക്കുന്ന ദേവികയുടെ വീഡിയോയും ഇതിനൊപ്പം വിജയ് ചേർത്തിട്ടുണ്ട്. എന്തായാലും വളരെ മനോഹരമായി പാടാനുള്ള കഴിവ് ദേവികയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് ആരാധകരും പറയുന്നത്.