തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് വിജയ്. ആരാധകർ വെറും വിജയ് അല്ല ദളപതി വിജയ് ആണ് താരം. ഇറങ്ങുന്ന എല്ലാ വിജയ് ചിത്രങ്ങളും സൂപ്പർ ഹിറ്റിൽ കുറഞ്ഞു ഒന്നും തന്നെ ആരാധകർക്ക് താരം സമ്മാനിക്കാറില്ല. മികച്ച നടൻ ഡാൻസർ എന്നതിൽ ഉപരി നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ് താരം. നിരവധി വെൽഫെയർ പ്രോഗ്രാമുകൾ തന്റെ ഫാൻസ് വഴിയും അല്ലാതെയും താരം ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ എസ് എസ് സി , എച്ച് എസ് സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ച് വിജയ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ നന്ദിനി എന്ന കുട്ടിക്ക് ഡയമണ്ട് നെക്ലസാണ് താരം സമ്മാനിച്ചത്. തങ്ങളുടെ ഇഷ്ടതാരത്തെ നേരില്‍ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികളും രക്ഷിതാക്കളം. 100 കണക്കിന് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വിജയ് നേരിട്ട് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വിജയുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കമാണ് സമ്മേളനം സംഘടിപ്പിച്ചത്. പരിപാടിയിലേക്ക് തമിഴ്‌നാട്ടിലസെ 234 നിയോജക മണ്ഡലങ്ങളില്‍ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെയാണ് ക്ഷണിച്ചിരുന്നത്. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും ആറ് വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ഏകദേശം 12 മണിക്കൂറോളം നീണ്ട ചടങ്ങിൽ തുടക്കം മുതൽ അവസാനം വരെ വിജയിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
അതേസമയം പൊതുജനത്തെ ശല്യപ്പെടുത്തുന്ന രീതിയില്‍ തന്റെ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് ആരാധകരോട് അദ്ദേഹം ആവശ്യപ്പെട്ടു. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമാണ് പരിപാടി എന്നാണ് വിലയിരുത്തല്‍. ചടങ്ങില്‍ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന താരം നല്‍കി. നാളത്തെ വോട്ടര്‍മാര്‍ നിങ്ങളാണെന്ന് വിജയ് കുട്ടികളോട് പറഞ്ഞു. പണം വാങ്ങി ആര്‍ക്കും വോട്ട് ചെയ്യരുതെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി. ആരുടെ കയ്യില്‍ നിന്ന് എങ്കിലും കാശുവാങ്ങി വോട്ട് ചെയ്യുമ്പോള്‍ സ്വന്തം വിരല്‍ ഉപയോഗിച്ച് കണ്ണില്‍ കുത്തുന്നതിന് തുല്ല്യമാണെന്ന് അദ്ദേഹം പറഞ്ഞു.ലോക പട്ടിണി ദിനത്തില്‍ വിജയുടെ ആരാധകര്‍ തമിഴ്‌നാട്ടില്‍ എല്ലാ ഇടത്തും ഭക്ഷണം വിതരണം ചെയ്തിരുന്നു.