നയൻതാരയെ വിവാഹം ചെയ്യാത്തത് എന്തുകൊണ്ട്! കിടിലൻ മറുപടിയുമായി വിഘ്‌നേഷ് ശിവൻ!

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചേക്കേറിയ നായികയാണ് നയൻതാര. മലയാളചിത്രത്തിലൂടെ തുടങ്ങിയെങ്കിലും താരം ശ്രദ്ധനേടിയത് തെന്നിന്ത്യൻ സിനിമയിലേക്കുള്ള കടന്നു വരവിലൂടെയായിരുന്നു. തമിഴ് തെലുഗു തുടങ്ങി എല്ലാ തെന്നിന്ത്യൻ ഭാഷയിലും അഭിനയിച്ച താരം ലേഡി സൂപ്പർ സ്റ്റാർ എന്ന ഉയരത്തിലേക്ക് എത്തി. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിലേക്ക് ഇന്ന് ആദ്യം പരിഗണിക്കുക നയൻതാരയെ ആണ്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും നടിയുടെ പേര് എത്തിയിരുന്നു. നടന്‍ ചിമ്പുവുമായുള്ള പ്രണയത്തിന്റെ പേരിലാണ് നയന്‍താര ആദ്യം ഗോസിപ്പ് കോളത്തില്‍ നിറഞ്ഞത്. പിന്നീട് പ്രഭു ദേവയുമായുള്ള ബന്ധവും വാര്‍ത്തയായിരുന്നു.

സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ് നയന്‍താരയുടെ ഇപ്പോഴത്തെ ബോയ്ഫ്രണ്ട്. ഇവരുടെ വിവാഹം തെന്നിന്ത്യന്‍ സിനിമ ലോകം തന്നെ കാത്തിരിക്കുകയാണ്. പലപ്പോഴും ഇരുവരും വിവാഹിതര്‍ ആയെന്ന വാര്‍ത്തകളും ഗോസിപ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് വിഘ്‌നേഷ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ഇടയിലാണ് വിഘ്‌നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചത്. ‘എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു..’ എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ‘വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാന്‍ കാത്തിരിക്കുന്നു’ എന്നാണ് വിഘ്‌നേഷ് ഉത്തരം നല്‍കിയിരിക്കുന്നത്. അതേസമയം, നേരത്തെ തമിഴ്‌നാട്ടിലെ ഒരു അമ്പലത്തില്‍ വച്ച് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായി എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.

Related posts