വിദ്യാ ബാലന്‍ ബോളിവുഡിലും തെന്നിന്ത്യയിലും ഒട്ടനേകം ആരാധകരുള്ള നടിയാണ്. താരം അഭിനയത്തിന് തുടക്കം കുറിച്ചത് മിനിസ്‌ക്രീനില്‍ കൂടിയാണെങ്കിലും ഇപ്പോള്‍ ബിഗ്‌സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്. വിദ്യ ബാലന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രം തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല ആദ്യ ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. നടി സോഷ്യല്‍ മീഡിയകളിൽ വളരെ സജീവമായുണ്ട്. മുൻപ് നടി തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകികൊണ്ട് രംഗത്ത് എത്തിയിരുന്നു.
ഷാരൂഖ് ഖാനോ അതോ സല്‍മാന്‍ ഖാനോ ആരെ തിരഞ്ഞെടുക്കും എന്നായിരുന്നു ഒരാളുടെ ചോദ്യം. ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ പ്രിയപ്പെട്ട എസ്ആര്‍കെയെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയത്. തന്റെ ഭാര്‍ത്താവും നിര്‍മ്മാതാവു കൂടിയായ സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ ചിത്രമായിരുന്നു നടി പങ്കുവെച്ചത്. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് എസ്ആര്‍കെ എന്ന് നടി എഴുതിയത്. നടിയുടെ മറുപടി സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിട്ടുണ്ട്.
മറ്റൊരു ആരാധകന്‍ നടിയോട് ഡേറ്റ് ചെയ്യണമെന്നുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു. വിദ്യയെ ഡേറ്റ് ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം. ഇതിനും ഉഗ്രന്‍ മറുപടി നടി നല്‍കുകയായിരുന്നു. തീര്‍ച്ചയായും കഴിയും എന്ന് തന്നെ പറഞ്ഞു കൊണ്ട് ഈന്തപ്പഴം കഴിക്കുന്ന ചിത്രം പങ്കുവെയ്ക്കുകയായിരുന്നു നടി ചെയ്തത്. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ഷെര്‍ണി ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 18ന് റിലീസിനെത്തുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് വിദ്യ ചിത്രത്തില്‍ അവതരിപ്പിക്കുക.