വിദ്യ ബാലൻ നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ്. താരം ഒരുപാട് നല്ല ചിത്രങ്ങൾ ചെയ്തുകൊണ്ട് ഹിന്ദി സിനിമാമേഖലയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ദ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. ശേഷം നടിയെ തേടി ഒരുപാട് സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ എത്തിയിരുന്നു. വളരെ വിഷമിച്ചാണ് താരം കരിയറിൽ തന്റെ സ്ഥാനമുറപ്പിച്ചതും ഫീൽഡിൽ തിളങ്ങി നിന്നതും. കരിയറിന്റെ ആരംഭത്തിൽ തനിക്ക് നേരിടേണ്ടിവന്ന പരിഹാസങ്ങളെയും അപമാനങ്ങളെയും കുറിച്ച് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോളിതാ ആദ്യ പ്രതിഫലത്തെ കുറിച്ചുളള ഒരു റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരിക്കുകയാണ്. ആദ്യമായി ലഭിച്ച പ്രതിഫലം 500 രൂപയാണ്. സ്റ്റേറ്റ് ടൂറിസം ക്യാംപെയിന് വേണ്ടി പ്രവർത്തിച്ചപ്പോഴാണ് ഇത് ലഭിച്ചത്. അത് ഒരു അച്ചടി പ്രചാരണം ആയിരുന്നു. ഞങ്ങൾ നാല് പേരാണ് അന്ന് ഫോട്ടോഷൂട്ടിനായി പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും വന്നു. ഞങ്ങൾ ഓരോരുത്തർക്കും 500 രൂപ വീതം ലഭിച്ചു.
ഒരു മരത്തിന്റെ അരികിൽ പോസ് ചെയ്യണം. ഞങ്ങൾക്ക് ഒരു മരത്തിന്റെ അരികിൽ ഊഞ്ഞാലാടുകയും, ഒപ്പം പുഞ്ചിരിക്കേണ്ടിയും വന്നു, ഒരു ടെലിവിഷൻ സീരിയലിന് വേണ്ടി ആയിരുന്നു ഓഡീഷൻ. എന്‌റെ ആദ്യത്തെ ഷോ ആണ്. അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം ഫിലിം സിറ്റിയിൽ പോയതും ഒരു ദിവസം മുഴുവൻ അവിടെ കാത്തുനിന്നതും. 150ന് അടുത്ത് ആളുകൾ അന്ന് ഓഡീഷന് വന്നു. അത് ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു. അവസാനം ഇത് മറന്നേക്കാമെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ ഇത് ചെയ്യാൻ പോകുന്നില്ല, ആ സമയത്ത് എന്നെ വിളിച്ചു. എന്നാൽ ആദ്യത്തെ ഷോ, ലാ ബെല്ല, അന്ന് വെളിച്ചം കണ്ടില്ല എന്നും താരം പറഞ്ഞു.