വ്യത്യസ്തമായ ശബ്ദവും ഗാനങ്ങളിലെ ഭാവങ്ങൾ കൊണ്ടും വളരെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് വിധു പ്രതാപ്. പുതിയ സന്തോഷം പങ്കിട്ട് ഗായകൻ വിധു പ്രതാപ്. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. പ്രിയ സുഹൃത്തും സംഗീത സംവിധയകനുമായ മനു രമേശും ഒപ്പമുള്ള ചിത്രം പങ്ക് വച്ചുകൊണ്ടാണ് വിധു എത്തിയത്. മനു രമേശിന്റെ ഭാര്യയും നർത്തകിയുമായ ഉമയ്ക്ക് വേണ്ടി തങ്ങൾ ഒരുക്കുന്ന ഗാനത്തെകുറിച്ചാണ് വിധു പറയുന്നത്. സോഷ്യൽ മീഡിയ വഴിയാണ് വിധു സന്തോഷവാർത്ത പുറത്തുവിട്ടത്.
എന്റെ കോളേജ് ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നത് ഇവന്റെ വീട്ടിൽ ആയിരുന്നു. ഒരുപക്ഷെ എന്റെ ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്ത മ്യൂസിക് ഡയറക്ടറും മനു രമേശൻ തന്നെയായിരിക്കും. കോളേജ് കാലത്ത് ഞങ്ങൾ റെക്കോർഡ് ചെയ്ത ഒരു ഗാനം മനുവിന്റെ ഭാര്യ ഉമയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ആ ഗാനം ഞങ്ങൾ വീണ്ടും ഒരുക്കുന്നു. മറ്റൊരു ലോകത്ത് നിന്ന് ഉമയ്ക്ക് കേൾക്കുവാനായി, എന്ന് കുറിച്ചുകൊണ്ടാണ് വിധു വിശേഷം പങ്ക് വച്ചത്.
കഴിഞ്ഞമാസം ആയിരുന്നു മസ്തിഷ്കാഘാതത്തെ തുടർന്ന് മനു രമേശിന്റെ ഭാര്യ ഉമാ ദേവി ലോകത്തോട് ലോകത്തോട് വിട പറയുന്നത്. ശക്തമായ തലവേദനയെത്തുടർന്ന് പുലർച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. ഇരുവർക്കും അഞ്ചു വയസ്സുള്ള മകളുണ്ട്. പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായരുടെ മകനാണ് മനു രമേശൻ. ഗുലുമാൽ ദ് എസ്കേപ്, പ്ലസ് ടു, അയാൾ ഞാനല്ല എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ് മനു രമേശ് ശ്രദ്ധേയനാകുന്നത്.