പ്രേക്ഷകശ്രദ്ധ നേടി വിധു പ്രതാപിന്റെയും ഭാര്യയുടെയും “പ്രതികരണം”!

ഗായകനായ വിധു പ്രതാപും നടിയും നര്‍ത്തകിയുമായ ദീപ്തിയും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ടെലിവിഷൻ ചാനലുകളിലും യൂട്യൂബ് ചാനലിലുമൊക്കെ ഇരുവരും സജീവമാണ്. രണ്ടുപേരും ലോക്ക്ഡൗണ്‍ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് വീഡിയോകള്‍ ചെയ്തിരുന്നു. ഇപ്പോഴിതാ ദീപ്തിക്കൊപ്പം പുതിയൊരു വീഡിയോ ചെയ്തുകൊണ്ട് വന്നിരിക്കുകയാണ് വിധു പ്രതാപ്.

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് ഇരുവരും രംഗത്തെത്തിയത്. ദൂരദര്‍ശനിലുണ്ടായിരുന്ന പ്രതികരണം പരിപാടിയുടെ രീതിയിലാണ് ഇവര്‍ മറുപടി നല്‍കിയത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ പലരും ചോദിച്ച ചോദ്യങ്ങള്‍ക്കാണ് ഇരുവരും മറുപടി നല്‍കിയത്. അയച്ചുകിട്ടിയവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കത്തുകള്‍ വായിച്ചത് ദീപ്തിയും മറുപടി നല്‍കിയത് വിധുവും ആയിരുന്നു. ക്ഷണിക്കപ്പെടാത്ത അതിഥി എന്ന നിങ്ങളുടെ ഹ്രസ്വചിത്രം കണ്ടപ്പോളുണ്ടായ സംശയമായിരുന്നു ഒരാള്‍ ചോദിച്ചത്. വീഡിയോയിലുള്ള ലക്കി എന്ന നായക്കുട്ടി ആരുടെ നായയാണെന്നും അവന്റെ അഭിനയം അഭിനന്ദനം അര്‍ഹിക്കുന്നതാണുമെന്നായിരുന്നു കത്തില്‍. ഓഹോ അപ്പോള്‍ ആ വീഡിയോയിലെ മറ്റ് ശുദ്ധ കലാകാരന്മാരെ ആര്‍ക്കും വേണ്ടേ അവനൊരു കഥയില്ലാത്തവനാണ് എന്നായിരുന്നു വിധുവിന്റെ മറുപടി. അത് ചേച്ചിയുടെ പട്ടികുട്ടിയാണെന്ന് ദീപ്തിയും പറയുകയുണ്ടായി.

ഇവര്‍ക്ക് കുട്ടികളില്ലേ എന്നതായിരുന്നു മുഖത്തടിച്ചതുപോലുള്ള മറ്റൊരു ചോദ്യം. രസകരമായ വിധത്തിലാണ് വിധുവും ദീപ്തിയും പ്രതികരിച്ചത്. തല്‍ക്കാലത്തേക്കില്ല, ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലേടോ പറഞ്ഞത് നിങ്ങള്‍ക്ക് കുട്ടികളില്ലെന്ന് എന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരരുത്. കുട്ടികളില്ലാത്തതില്‍ വിഷമിച്ചിരിക്കുന്ന കപ്പിളല്ല, ഹാപ്പിയായിട്ട് എന്‍ജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോകുന്നു. കുത്താന്‍ വേണ്ടിയും അല്ലാതെ സ്‌നേഹത്തിന് പുറത്തും ഇക്കാര്യം ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ച് പറയുന്നു, നമ്മള്‍ ഹാപ്പിയാണ് നിങ്ങളും ഹാപ്പിയായിട്ടിരിക്കുകയെന്ന് വിധുവും ദീപ്തിയും പറഞ്ഞു.

Related posts