വിധു പ്രതാപ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗായകനാണ്. അദ്ദേഹം സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി പ്രവർത്തിച്ച് മലയാളികളുടെ മനസിൽ ഇടംനേടിയ ഗായകനാണ്. താരം സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ്. അവതാരകയും നർത്തകിയുമായിരുന്ന ദീപ്തിയാണ് വിധുവിന്റെ ഭാര്യ. ഇരുവരും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും മറ്റും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. താരം ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും വളരെ സജീവമായിരുന്നു. വിധുവിന്റെയും ദീപ്തിയുടെയും വിവാഹം 2008 ഓഗസ്റ്റ് 20ന് ആയിരുന്നു.
ഇപ്പോഴിതാ തന്റെ പ്രിയതമയായ ദീപ്തിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് വിധു പ്രതാപ്. ഒരു ക്യാപ്ഷനിൽ ഒതുക്കാൻ കഴിയുന്നതല്ല അവൾ തരുന്ന സ്‌നേഹവും കരുതലുമെന്നാണ് വിധു പറയുന്നത്. വിധു ദീപ്തിയ്ക്ക് ആശംസ നേർന്നത് തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ്. കൂടാതെ വിധു ദീപ്തിയുടെ ഒരു മനോഹര ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ദീപ്തിക്കു വേണ്ടി ഒരു ബെർത്ത്ഡേ ക്യാപ്ഷൻ എഴുതാൻ ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു ബെർത്ത്ഡേ ക്യാപ്ഷനിൽ ഒതുക്കാൻ പറ്റില്ല അവള് എനിക്ക് തരുന്ന സ്നേഹവും കരുതലും ഒന്നും. ഹാപ്പി ബെർത്ത്ഡേ ടു ദ് മോസ്റ്റ് ജനുവിൻ, സെൽഫ് ലെസ്സ് ആൻഡ് ലവിങ് പേഴ്സൺ ഐ ഹാവ് എവർ നോൺ. ഹിയർ ഈസ് സെലിബ്രേറ്റിംഗ് യു ടുഡേ ആൻഡ് എവരിഡേ എന്നായിരുന്നു വിധു കുറിച്ചത്.