വിധു പ്രതാപ് മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് താരം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. ഭാര്യയും നർത്തകിയുമായ ദീപ്തിയും വിധുവും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് താരം തെളിയിച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു.
വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ദീപ്തിയ്ക്കും വിധുവിനും കുഞ്ഞില്ലെന്നത് പല ചോദ്യങ്ങൾക്കും കാരണമായി. സമാനമായ രീതിയിൽ ചോദ്യങ്ങളുമായി വരുന്നവർക്ക് വ്യക്തമായിട്ടുള്ള ഉത്തരമാണ് ദമ്പതിമാർ നൽകിയിരിക്കുന്നത്. ചിലർ ഞങ്ങളെ കുത്തിനോവിക്കാൻ വേണ്ടി ഇക്കാര്യം ചോദിക്കുമ്പോൾ മറ്റ് ചിലർ സ്‌നേഹത്തോടെ ചോദിക്കുന്നതാണ്. എന്തായാലും രണ്ട് കൂട്ടർക്കും അതിനുള്ള മറുപടി ഉണ്ടെന്നാണ് ദീപ്തിയും വിധുവും പറയുന്നത്. ഇവർക്ക് കുട്ടികൾ ഇല്ലേ എന്നുള്ളതാണ് അടുത്ത ചോദ്യമെന്ന് ദീപ്തി പറയുമ്പോൾ അതിന്റെ മറുപടി പറഞ്ഞത് വിധുവായിരുന്നു. ഇവർക്ക് കുട്ടികൾ ഇല്ല. തത്കാലത്തേക്കില്ല. ഇനി ഭാവിയിൽ ഉണ്ടായാൽ നിങ്ങളല്ലേടോ പറഞ്ഞത് നിങ്ങൾക്ക് കുട്ടികളില്ലെന്ന് എന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരരുതെന്നാണ്, തമാശരൂപേണ വിധു പറയുന്നത്.
പിന്നെ ചിലർ കുത്താൻ വേണ്ടിയും അല്ലാതെയും സ്‌നേഹത്തിന് പുറത്തും ഇതിനെ പറ്റി ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ച് പറയുകയാണ്, ഞങ്ങൾ ഹാപ്പിയായിട്ടാണ് ഇരിക്കുന്നത്. നിങ്ങളും ഹാപ്പിയായിട്ടിരിക്കണം. അതോർത്തിട്ട് നിങ്ങൾ സങ്കടപെടരുതെന്ന് വിധുവും ദീപ്തിയും ഒരുപോലെ പറയുന്നു.താരങ്ങളുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഒരു വർഷം മുൻപുള്ള വീഡിയോ ഇപ്പോഴും കാണുന്നവരുണ്ടോന്ന് ചോദിച്ച് ചിലരിത് കുത്തിപൊക്കിയിരിക്കുകയാണ്.‘കുട്ടികളില്‍ ഇല്ലാത്തതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്ന കപ്പിളല്ല ഞങ്ങള്‍. വളരെ ഹാപ്പിയായിട്ട് എന്‍ജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോവുകയാണ്. പിന്നെ ചിലര്‍ കുത്താന്‍ വേണ്ടിയും അല്ലാതെയും സ്‌നേഹത്തിന് പുറത്തും ഇതിനെ പറ്റി ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ച് പറയുകയാണ്, ഞങ്ങള്‍ ഹാപ്പിയായിട്ടാണ് ഇരിക്കുന്നത്. നിങ്ങളും ഹാപ്പിയായിട്ടിരിക്കണം. അതോര്‍ത്തിട്ട് നിങ്ങള്‍ സങ്കടപെടരുതെന്ന് വിധുവും ദീപ്തിയും ഒരുപോലെ പറയുന്നു.