വൈറലായി വിധു പ്രതാപിന്റെ സ്ത്രീധനത്തിലെ നാട്ടുനടപ്പ്!

വിധു പ്രതാപ് മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ്. പാദമുദ്ര എന്ന ചിത്രത്തിലൂടെയാണ് വിധു പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന ഗാനമാണ് താരത്തിന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. വിധുവിന്റെ ഭാര്യ നര്‍ത്തകിയും അവതാരകയുമായ ദീപ്തിയാണ്. ഇരുവരും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. ഇവര്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകളും വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും. സമൂഹത്തില്‍ സ്ത്രീധന അതിക്രമങ്ങളെ തുടര്‍ന്ന് മരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ വീഡിയോ.

‘നാട്ടുനടപ്പ്’ എന്ന പേരില്‍ ഒരുക്കിയ വിഡിയോയില്‍ രണ്ടു തരത്തിലുള്ള വേഷപ്പകര്‍ച്ചയിലാണ് വിധുവും ദീപ്തിയും പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്കു വിവാഹാലോചനയുമായി വരുന്ന ചെറുക്കന്‍ വീട്ടുകാര്‍ സ്ത്രീധനത്തെക്കുറിച്ചു ചോദിക്കുന്നതും കണക്കു പറഞ്ഞ് ബന്ധം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുള്ള പെണ്‍വീട്ടുകാരുടെ പ്രതികരണവുമൊക്കെയാണ് വിഡിയോയിലുള്ളത്.

തരംതാഴ്ന്ന ചോദ്യങ്ങള്‍ക്കുള്ള കുറിക്കു കൊള്ളുന്ന മറുപടിയാണ് ഇരുവരും നല്‍കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അനുമാനം. കാലികപ്രസക്തിയുള്ള വിഷയം തിരഞ്ഞെടുത്ത് അവതരിപ്പിച്ച ദീപ്തിയെയും വിധുവിനെയും പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ വന്‍ ഹിറ്റായി മാറി. നേരത്തെ വിധുവിന്റെ സംഗീത വിഡിയോകള്‍ ആയിരുന്നു യൂട്യൂബ് ചാനലില്‍ കൂടുതലായും അപ്‌ലോഡ് ചെയ്തിരുന്നത്. കോവിഡ് കാലത്താണ് ഇരുവരും ഒരുമിച്ചു ചേര്‍ന്ന് വിഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്.

Related posts