ശുക് രിയ എന്ന് പാടി മലയാളി സംഗീത ആസ്വാദകർക്ക് ഇടയിൽ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് വിധു പ്രതാപ്. സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ സ്ഥാനം നേടുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. പക്ഷെ വിധുവിനു പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് ദേവദാസിയിലെ പൊൻ വസന്തം എന്നു തുടങ്ങുന്ന ഗാനമാണ്. തൊണ്ണൂറുകളുടെ അവസാനത്തിൽ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക് രിയ എന്ന ഗാനം വിധുവിനു നൽകിയ മൈലേജ് ചെറുതൊന്നുമല്ല.
സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. വിധുവും ഭാര്യ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. തങ്ങളുടെ പുത്തൻ വിശേഷങ്ങളും വിഡിയോകളും താരം തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
വിധു ഇൻസ്റ്റഗ്രാം റീൽസിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രസകരമായ ഒരു കാപ്ഷനും ഈ വിഡിയോയ്ക്ക് നൽകിയിട്ടുണ്ട്. പുലിവാൽ കല്യാണം എന്ന സിനിമയിലെ സലീംകുമാറിന്റെ ഒരു കോമഡി രംഗത്തിന്റെ ഓഡിയോക്കൊപ്പമാണ് വീഡിയോയിൽ വിധുവിന്റെ പ്രകടനം. ഒപ്പം എങ്ങനെ ഒണ്ട് എന്റെ ഗ മ ഗം എന്ന കാപ്ഷനാണ് വിധു നൽകിയത്.
View this post on Instagram