BY AISWARYA
വിവാഹ ശേഷമുളള ആദ്യത്തെ പ്രണയദിനം ആഘോഷമാക്കുകയാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരും ലണ്ടനില്‍ നിന്നും മുംബൈയിലെത്തിയാണ് ഈ ദിനം ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങള്‍ രണ്ടുപേരും ഷെയര്‍ ചെയ്തിട്ടുമുണ്ട്.
ഈ വര്‍ഷം റൊമാന്റിക് അത്താഴം കഴിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല,,,പക്ഷേ വിഷമകരമായ നിമിഷങ്ങള്‍ നീ മികച്ചതാക്കുന്നു അതാണ് പ്രധാനം ചിത്രങ്ങളോടപ്പം കത്രീന ഇങ്ങനെ കുറിച്ചു. അതേസമയം റൊമാന്റിക് ചിത്രങ്ങളുമായി വിക്കി എത്തിയത്. നിന്നോടപ്പമുളള എല്ലാ ദിവസവും സ്‌നേഹം നിറഞ്ഞതാണെന്നാണ് വിക്കി പറയുന്നു.
2021 ഡിസംബര്‍ ഒമ്പതിനാണ് വിക്കിയും കത്രീനയും വിവാഹിതരായത്. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ സിക്സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാരയിലായിരുന്നു വിവാഹ ചടങ്ങുകള്‍.