വിഐയുടെ 399 രൂപയുടെ ഡിജിറ്റല്‍ എക്സ്ക്ലൂസീവ് പ്ലാന്‍ പുറത്തിറങ്ങി

Super-Offer

ഉപഭോക്താക്കള്‍ക്ക് വമ്പിച്ച  ഓഫറുമായി വി.ഐ . വിഐയുടെ വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനില്‍ സിം കാര്‍ഡ് ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 399 രൂപയുടെ ‘ഡിജിറ്റല്‍ എക്സ്ക്ലൂസീവ്’ പ്രീപെയ്ഡ് പ്ലാന്‍ ലഭിക്കും. 399 രൂപയുടെ റീചാര്‍ജ് പ്ലാന്‍ കമ്പനിയുടെ യുണീക്ക് ഓഫറാണ്.

vi-introduced-rs-59-and-rs-65-prepaid-plans-2
vi-introduced-rs-59-and-rs-65-prepaid-plans-2

പുതിയ 399 റീചാര്‍ജ് പ്ലാനില്‍ 56 ദിവസം വാലിഡിറ്റിയില്‍ ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കും. എന്നാല്‍, റിപ്പോര്‍ട്ട് പ്രകാരം കമ്ബനിയുടെ ഓഫ്‌ലൈന്‍ സ്റ്റോറിലൂടെ പുതിയ വിഐ സിം കാര്‍ഡ് വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 399 രൂപ റീചാര്‍ജ് പ്ലാന്‍ ലഭിക്കില്ല. പകരം 97 രൂപ, 197 രൂപ, 297 രൂപ, 497 രൂപ, 647 രൂപ എന്നീ പ്ലാനുകളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കേണ്ടി വരും.399 രൂപ പ്ലാന്‍ വിഐയുടെ പുതിയ എം‌എന്‍‌പി / റെഗുലര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് വിഐയുടെ 399 രൂപ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ ലഭ്യമാണ്.

vi-introduced-rs-59-and-rs-65-prepaid-plans-3
vi-introduced-rs-59-and-rs-65-prepaid-plans-3

ഈ പ്ലാന്‍ 1.5ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങും 100 എസ്‌എംഎസുകളും 56 ദിവസത്തേക്ക് നല്‍കുന്നു. പുതിയ ഉപഭോക്താക്കളെ നെറ്റ്വര്‍ക്കിലേക്ക് ആകര്‍ഷിക്കാനും നിലവിലുള്ള ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനും വിഐ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കണക്ഷന്‍ ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്കായി 297 രൂപ റീചാര്‍ജ് പ്ലാനും വിഐ നല്‍കുന്നുണ്ട്.

Related posts