ആര് ജയിച്ചാലും മറ്റേ ആളെ തോൽപ്പിക്കണമെന്നു വെള്ളത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ!

കേരളം തിരഞ്ഞെടുപ്പ് ചൂടിൽ ആണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സമ്പൂര്‍ണചിത്രം തെളിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് എല്‍ഡിഎഫും ഭരണം തിരിച്ചു പിടിക്കാന്‍ യുഡിഎഫും നിലമെച്ചപ്പെടുത്താന്‍ ബിജെപിയും കച്ചകെട്ടി ഇറങ്ങിയ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലിര്‍ത്തുമെന്നാണ് അടുത്തിടെ പുറത്തുവന്ന എക്സിറ്റ്‍പോള്‍ ഫലങ്ങള്‍ നൽകുന്ന സൂചന. ഇപ്പോഴിതാ ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകനായ പ്രജേഷ് സെൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നൊരു പോസ്റ്റര്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

post

എല്ലാവരും വീട്ടിലിരുന്നുകൊണ്ട് ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതെ ടെലിവിഷനിലൂടെ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ആദ്യത്തെ തെരഞ്ഞെടുപ്പുകൂടിയാണിതെന്ന പേരിൽ ചരിത്രത്തിൽ ഇടം നേടും. കൊവിഡ് രണ്ടാം തരംഗം രാജ്യമെങ്ങും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. ഈ അവസരത്തിൽ ആര് ജയിച്ചാലും ഒരാള്‍ തോൽക്കണമെന്ന് പറഞ്ഞിരിക്കുകയാണ് പ്രജേഷ് സെൻ.

Jayasurya Announces new film with Director Prajesh Sen: 'ക്യാപ്റ്റൻ' ടീം  വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം ഉടനെയെന്ന് ജയസൂര്യ

ആര് ജയിച്ചാലും കൊറോണ തോൽക്കണം, വീട്ടിലിരിക്കൂ വിജയിക്കൂ എന്നെഴുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ആരോഗ്യത്തോടെയും സുരക്ഷിതമായും വീട്ടിലിരിക്കൂ എന്ന ഹാഷ് ടാഗും അദ്ദേഹം കുറിച്ചിരിക്കുകയാണ്. ജയസൂര്യയെ നായകനാക്കി ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ ‘ എന്ന സിനിമയാണ് അദ്ദേഹം അടുത്തതായി സംവിധാനം ചെയ്യുന്നത്. ദി സീക്രട്ട് ഓഫ് വുമൻ എന്ന സിനിമയും അദ്ദേഹം ഒരുക്കുന്നുണ്ട്. തമിഴ് താരം ആര്‍ മാധവൻ സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന റോക്കട്രി എന്ന സിനിമയുടെ കോ-ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം.

Related posts