ആളുകളെ കുറിച്ച് മറന്നേക്കൂ നിങ്ങളായി ജീവിക്കൂവെന്ന് വീണ നായർ , വൈറലായി ചിത്രങ്ങൾ.

നടി വീണ നായര്‍ വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ്. മിനിസ്‌ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച താരം ബിഗ് ബോസ് മലയാളം രണ്ടാം സീസണിന്റെ ഭാഗമായിരുന്നു. മികച്ച പ്രകടനമാണ് മത്സരാര്‍ത്ഥിയെന്ന രീതിയിൽ വീണ ബിഗ്‌ബോസില്‍ കാഴ്ചവെച്ചത്. വീണ ബിഗ് ബോസ് ഹൗസ് വിട്ടിറങ്ങിയത് ഒരുപാട് ആരാധകരെ നേടിക്കൊണ്ടാണ്.

താരം സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. വീണ തന്റെ പേജുകളിൽ പങ്കുവെക്കാറുള്ള ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. താരം ഈ അടുത്ത് ഷെയർ ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ ഫോട്ടോഷൂട്ടില്‍ വീണ എത്തിയിരിക്കുന്നത് നെക്ക് വര്‍ക്കുള്ള മഞ്ഞ സാരിയോടൊപ്പം ചെറിയ വര്‍ക്കുള്ള മഞ്ഞ ബ്ലൗസും ധരിച്ചാണ്. നിങ്ങള്‍ എന്ത് ചെയ്താലും ആളുകള്‍ നിങ്ങളെ വിലയിരുത്തും. അതുകൊണ്ട് ആളുകളുടെ കാര്യം അങ്ങ് മറന്നേക്കു- എന്നാണ് വീണ കുറിച്ചത്.

Related posts