പുത്തൻ മേക്കോവറിൽ വീണ നായർ: എങ്ങെനെയെന്ന് ആരാധകർ!

വീണ നായര്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. താരം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ്. കൂടാതെ വീണ ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു. നടി സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് വീണ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ്.

ശരീര ഭാരം കൂടിയും കുറഞ്ഞുമുള്ള ഗെറ്റപ്പുകളില്‍ ഒരേ സാരി ധരിച്ചു നില്‍ക്കുന്ന തന്റെ ചിത്രങ്ങളാണ് വീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ മേക്കോവറിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. 20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് വീണ നേരത്തെ രംഗത്ത് എത്തിയിരുന്നു.

ഇപ്പോള്‍ ബോഡി വെയിറ്റ് 83 കിലോ ആയി. വയറ് കുറഞ്ഞു എന്നതാണ് പ്രധാനം. ആദ്യത്തെ ആറ് കിലോ ആരുടെ ബോഡിയിലും എളുപ്പം കുറയും. പിന്നീടുള്ളത് ഇത്ര വേഗം കുറയില്ല. തടി കുറക്കുക എന്നതാണ് ലക്ഷ്യം. 70 കിലോയിലെത്തണം. എനിക്ക് 65 കിലോ മതി ബോഡി വെയിറ്റ്. ഫുഡില്‍ ശ്രദ്ധിക്കണം എന്ന് മാത്രം. വര്‍ക്കൗട്ട് ചെയ്യണം. വര്‍ക്കൗട്ട് എന്റെ ഇഷ്ടത്തിന് അനുസരിച്ച് രാത്രിയിലൊക്കെയാണ് എന്നാണ് വീണ പറഞ്ഞത്.

Related posts