നീ ഇല്ലെങ്കിൽ ഞാൻ ഇല്ല നീയാണ് എല്ലാം. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം! ശ്രദ്ധ നേടി വീണയുടെ വാക്കുകൾ!

വീണ നായര്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. താരം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ്. കൂടാതെ വീണ ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു. നടി സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമായ വീണ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം ഭർത്താവുമായി വേർപിരിഞ്ഞെന്ന കാര്യം ആരാധകരെ അറിയിച്ചത്.

വീണയുടെ മകനും ആരാധകർക്ക് ഇന്ന് വളരെ പ്രിയപ്പെട്ടവനാണ്. ഇപ്പോഴിതാ മകന്റെ ആറാം പിറന്നാളിന് വീണ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാൾ ആണ്. ഈശ്വരന് നന്ദി. 2016 നവംബർ 11, ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ്. ഏതൊരമ്മയെ പോലെയും ഏറ്റവും സന്തോഷം തോന്നിയ ദിവസമാണ്. അന്ന് മുതൽ ഇ ദിവസം വരെ ജീവിതത്തിലെ ഓരോ വിഷമങ്ങളും പ്രേശ്‌നങ്ങളും വന്നപ്പോൾ അതിനെയെല്ലാം തരണം ചെയ്തു മുന്നേക്കു പോവാൻ എനിക്ക് പ്രചോദനവും സഹായവുമായതു നീ ആണ്.

നീ ഇല്ലെങ്കിൽ ഞാൻ ഇല്ലെന്നും നീയാണ് എല്ലാം. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം, നിന്റെ ഇഷ്ട്ടമാണ് എന്റെ ഇഷ്ട്ടം. അംബച്ചൻ എന്നെ അറിയുന്നപോലെ ആർക്കും എന്നെ അറിയില്ല. ഈ പിറന്നാൾ ദിനത്തിൽ ഞാൻ ഒരു വാക്ക് നൽകുന്നു. നിനക്ക് നല്ല ഒരു അമ്മയായി നിന്റെ നല്ല ഒരു സുഹൃത്തായി ഞാൻ എന്നും കൂടെ ഉണ്ടാവും അവസാന ശ്വാസം വരെ, നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്.

Related posts