ഓൾവെയ്‌സ് ഹാപ്പി! വിവാഹ മോചന വാർത്തകൾക്കിടയിൽ വൈറലായി വീണ നായരുടെ പോസ്റ്റ്!

വീണ നായർ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. താരം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ്. കൂടാതെ വീണ ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്നു. നടി സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താരം വിവാഹമോചിതയായി എന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇപ്പോളിതാ താരത്തിന്റെ പുത്തൻ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

വീണ നായർ വിവാഹ മോചിതയായി. മകനെ ഭർത്താവിന്റെ അടുത്താക്കി വീണ നാട്ടിലേക്ക് തിരിച്ചുവന്നു. ബിഗ്ഗ് ബോസിൽ നടന്ന ചില സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് വേർപിരിയൽ എന്നൊക്കെ പറഞ്ഞുകൊണ്ട് ആണ് വിവാഹ മോചന വാർത്തകൾ പ്രചരിയ്ക്കുന്നത്. വീണയും ഭർത്താവ് ആർ ജെ അമനും തങ്ങളുടെ പേജിൽ നിന്നും ഒരുമിച്ചുള്ള ഫോട്ടോകൾ എല്ലാം ഡിലീറ്റ് ചെയ്തു എന്നും പറയപ്പെടുന്നു.

അതിനിടയിൽ ആണ് വീണ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിയ്ക്കുന്നത്. നെറ്റിയിൽ നിറഞ്ഞ് നിൽക്കുന്ന സിന്ദൂരവും താലിയും അണിഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. ഓൾവെയ്‌സ് ഹാപ്പി എന്നാണ് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്.

Related posts