ഏറെ നാളത്തെ ആ ആഗ്രഹം സഫലീകരിച്ച് വീണ! താരത്തിന് അഭിനന്ദനവുമായി ആരാധകരും!

വീണ നായര്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. താരം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ്. കൂടാതെ വീണ ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു. നടി സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് വീണ.

ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് വേണം എന്നത്. അത് സാധിച്ചു. അതിന്റെ സന്തോഷത്തിലും എക്സൈറ്റ്മെന്റിലും ആണ് ഞാന്‍, എന്റെ അച്ഛനും നിര്‍മാതാവും സംവിധായകനും ഒക്കെയായിരുന്നു. അതുകൊണ്ട് ഇത് എന്റെ രക്തത്തിലുണ്ട് എന്നാണ് വീണ പറഞ്ഞത്.

റോ മോഷന്‍ പിക്ചേഴ്സ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്, വളര്‍ന്ന് വരുന്ന പ്രതിഭകളെ സാധ്യമായ എല്ലാ വഴികളിലൂടെയും സഹായിക്കുക എന്നതാണ് റോ മോഷന്‍ പിക്ചേഴ്സ് ലക്ഷ്യം. ഇതിലൂടെ നല്ല സിനിമകള്‍ ചെയ്യണം എന്നതാണ് ആഗ്രഹം. ഇതില്‍ ആദ്യമായി നിര്‍മിയ്ക്കുന്നത് മേഴ്സി എന്ന ഹ്രസ്വ ചിത്രമാണ്. അതിന് ശേഷം ആദ്യത്തെ ഫീച്ചര്‍ സിനിമയിലേക്ക് കടക്കും എന്നും താരം പറഞ്ഞു. വീണക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഇതിലൂടെ വിജയിക്കും, നല്ല നല്ല സിനിമകള്‍ വീണയ്ക്ക് ചെയ്യാന്‍ സാധിക്കും എന്ന് ആരാധകര്‍ കുറിച്ചു.

 

Related posts