വീണ നായര്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. താരം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ്. കൂടാതെ വീണ ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു. നടി സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ് വീണ. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച കുറിപ്പിലൂടെയാണ് വീണ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകള്‍ നേരിട്ടും അല്ലാതെയും വിവരങ്ങള്‍ തിരക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തത് അറിയാന്‍ സാധിച്ചു . സര്‍ജറി നല്ല രീതിയില്‍ കഴിയുകയും , കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് നിങ്ങളുടെ വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാര്‍ത്ഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണമെന്നായിരുന്നു വീണ നായര്‍ കുറിച്ചത്.
അയാം ഓക്കെയെന്ന ഫോട്ടോയോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീണ കുറിപ്പ് പോസ്റ്റ് ചെയ്തത്. അഭിരാമി സുരേഷ്, സരയു മോഹന്‍ തുടങ്ങി നിരവധി പേരാണ് കമന്റുകളുമായെത്തിയത്. എല്ലാം ഓക്കെയായി പെട്ടെന്ന് തന്നെ ചേച്ചി തിരിച്ചെത്തണം, ഞങ്ങളുടെ പ്രാര്‍ത്ഥന കൂടെയുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. ചിത്രീകരണത്തിനിടെ അപകടത്തില്‍ വീണ നായര്‍ക്ക് അപകടം സംഭവിച്ചു എന്ന വാര്‍ത്ത നേരത്തെ പുറത്തെത്തിയിരുന്നു. താരത്തിന് സംഭവിച്ചത് എന്താണെന്ന് തിരക്കി ആരാധകരും രംഗത്തെത്തി. ഇതോടെയാണ് അപകടത്തെ കുറിച്ച് സംസാരിച്ച് വീണ തന്നെ രംഗത്ത് എത്തിയത്. മകനായ അമ്പൂറ്റിക്കൊപ്പമുള്ള ക്യൂട്ട് വീഡിയോയായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് വീണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബിഗ് ബോസില്‍ പോയപ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് അവനെയായിരുന്നുവെന്നും വീണ പറഞ്ഞിരുന്നു.