കൂടുതൽ ഡെക്കറേഷൻ ഒന്നും ഇല്ല, ഫാദർ എബി കപ്പൂച്ചിൻ മെയ് 28 ന് പുറത്തിറങ്ങും !

ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന ‘വരയന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 28ന് പ്രദർശനത്തിനെത്തും. സിജു വിൽസൺ ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ വൈദികനായാണ് സിജു വേഷമിടുന്നത്. സിജുവിന്റെ കഥാപാത്രത്തിന്റെ പേര് ഫാദർ എബി കപ്പൂച്ചിൻ എന്നാണ്.

ഒരുപാട് സന്തോഷം ഉണ്ട് വരയന്റെ റിലീസ്‌ തീയതി പ്രഖ്യാപിക്കുന്നതിൽ. ഫാദർ എബി കപ്പൂച്ചിനെ 2021മെയ് 28മുതൽ നിങ്ങൾക്ക് കാണാം. കൂടുതൽ ഡെക്കറേഷൻ ഒന്നും ഇല്ലെങ്കിലും വരയൻ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു സിനിമ ആയിരിക്കും എന്നാണ് വിശ്വാസം.

ഈ സിനിമ നന്നാക്കുവാൻ അത്രയ്ക്ക് ആത്മാർഥമായി ഞങ്ങൾ എല്ലാവരും ശ്രമിച്ചിട്ടുണ്ട്. സിനിമ കണ്ടതിന് ശേഷം ഇനി നിങ്ങൾ ആണ് പറയേണ്ടത്. സിജു വിൽസൺ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു.

Related posts