മലയാളികളുടെ പ്രിയ താരമാണ് ടോവിനോ. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ടോവിനോ. തിര, ഗോദ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി, ടൊവിനോ തോമസിനെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വരവ് . സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂപ്പര്‍ താരം മോഹൻലാൽ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
അരവിന്ദന്‍റെ അതിഥികൾ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പതിയാറ എന്‍റര്‍ടെെന്‍മെന്‍റ്സിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം വിശ്വജിത്ത് നിര്‍വ്വഹിക്കുന്നു. സരേഷ് മലയങ്കണ്ടി, ഗാനരചയിതാവ് മനു മഞ്ജിത്ത് എന്നിവര്‍ രാകേഷിനൊപ്പം ഈ ചിത്രത്തിൽ ചിത്രത്തിൽ സഹ രചയിതാക്കളാണ്.
കല നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, വിതരണം കലാസംഘം, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. കള എന്ന സിനിമയാണ് ടൊവിനോയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. കുറുപ്പ്, മിന്നൽ മുരളി, കാണേക്കാണേ, വഴക്ക്, നാരദൻ, തള്ളുമല, കറാച്ചി തുടങ്ങി നിരവധി സിനിമകളാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനായിരിക്കുന്നത്.