ആ ചോദ്യം ചോദിക്കരുതെന്ന്‌ ദേഷ്യത്തോടെ താക്കീത് ചെയ്ത് വരലക്ഷ്മി ശരത്കുമാർ

തമിഴകത്തിലെ മുതിർന്ന നടൻ ശരത് കുമാറിന്റെ മകളാണ് നടി വരലക്ഷ്മി. ‘പോടാ പോടീ ‘ എന്ന തമിഴ് ചിത്രത്തിൽ ചിമ്പുവിന്റെ നായിക ആയാണ് വരലക്ഷ്മിയുടെ അരങ്ങേറ്റം. മമ്മൂട്ടി ചിത്രങ്ങളായ കസബ , മാസ്റ്റർ പീസ് എന്നീ മലയാള ചിത്രങ്ങളിലും വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വരലക്ഷ്മി പ്രതിനായിക വേഷത്തിൽ എത്തിയ വിജയ് ചിത്രം സർക്കാരിലെ അഭിനയം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Varalakshmi Sarathkumar Has Found Love In This Tollywood Superstar? | JFW  Just for women

സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമ പ്രവർത്തകനോട് ദേഷ്യപ്പെട്ട് നടി വരലക്ഷ്മി . വിവാഹത്തെ കുറിച്ച് ചോദിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത് . ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വരലക്ഷ്മിയുടെ വിവാഹം എന്നാണ് എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചത്. എന്നാല്‍ ചോദ്യം ഇഷ്ടപ്പെടാത്ത വരലക്ഷ്മി അപ്പോൾ തന്നെ മാധ്യമ പ്രവർത്തകനോട് കയർക്കുകയായിരുന്നു. മേലില്‍ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന് താക്കീതും ചെയ്തു. സ്ത്രീക്കും പുരുഷനെ പോലെ അവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടെന്നു ദേഷ്യത്തോടെ വരലക്ഷ്മി മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞു. വരലക്ഷ്മിയുടെ അമ്മ ഛായയും ചടങ്ങിൽ പങ്കെടുത്തിരുന്നു. 7 ചിത്രങ്ങളാണ് 2021 ൽ വരലക്ഷ്മിയുടേതായി റിലീസ് ചെയ്യാൻ ഇരിക്കുന്നത് .

Related posts