ഒരിക്കലും മറ്റാരും പറയുന്നത് കേൾക്കരുത്. നിങ്ങൾക്ക് എന്താണ് നല്ലതെന്ന് നിങ്ങൾക്ക് തോന്നുന്നുവോ അത് ചെയ്യുക! വൈറലായി വരലക്ഷ്‌മിയുടെ വാക്കുകൾ!

തമിഴകത്തിലെ മുതിർന്ന നടൻ ശരത് കുമാറിന്റെ മകളാണ് നടി വരലക്ഷ്മി. ‘പോടാ പോടീ ‘ എന്ന തമിഴ് ചിത്രത്തിൽ ചിമ്പുവിന്റെ നായിക ആയാണ് വരലക്ഷ്മിയുടെ അരങ്ങേറ്റം. മമ്മൂട്ടി ചിത്രങ്ങളായ കസബ , മാസ്റ്റർ പീസ് എന്നീ മലയാള ചിത്രങ്ങളിലും വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വരലക്ഷ്മി പ്രതിനായിക വേഷത്തിൽ എത്തിയ വിജയ് ചിത്രം സർക്കാരിലെ അഭിനയം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തുടക്ക സമയത്തൊക്കെ പല രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും വരലക്ഷ്മിക്ക് കേൾക്കേണ്ടി വന്നിരുന്നു. ഒന്നാമതായി ശബ്ദത്തിന്റെ പേരിലുള്ള പരിഹാസമാണ് നടിക്ക് കേൾക്കേണ്ടി വന്നത്. പുരുഷശബ്ദത്തോട് സാമ്യം തോന്നുന്ന ലേശം ഉയർന്ന ശബ്ദമാണ് വരലക്ഷ്മിയുടേത്. അതിനെയാണ് പലരും പരിഹസിച്ചത്. എന്നാൽ അത് സിനിമയിൽ ഗുണകരമായ രീതിയിൽ ഉപയോഗിക്കപ്പെട്ടത് നടിയുടെ കരിയറിന് പിന്നീട് വലിയൊരു മുതൽക്കൂട്ടായി മാറുകയായിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ നടിയോട് ഇത് സംബന്ധിച്ച് ചോദിക്കുകയുണ്ടായി അതിന് വരലക്ഷ്‍മി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എന്റെ ശരീരം എന്റെ അവകാശം എന്നായിരുന്നു നടിയുടെ മറുപടി. ‘നടിയായാൽ ഇങ്ങനെ ഇരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. ശരീരഭാരം കൂടിയപ്പോൾ എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു,’

ഇപ്പോൾ ഞാൻ തെലുങ്കിൽ ആണ് കൂടുതൽ അഭിനയിക്കുന്നത്. തെലുങ്ക് സിനിമയിൽ കഥാപാത്രങ്ങൾ ഇന്ന വിധത്തിൽ ആകണം എന്നൊക്കെ ഉണ്ട്. അതിനു കൂടി വേണ്ടിയാണു ഞാൻ വണ്ണം കുറച്ചത്. ഒരിക്കലും മറ്റാരും പറയുന്നത് കേൾക്കരുത്. നിങ്ങൾക്ക് എന്താണ് നല്ലതെന്ന് നിങ്ങൾക്ക് തോന്നുന്നുവോ അത് ചെയ്യുക.

Related posts