ചിലപ്പോഴൊക്കെ പറഞ്ഞുറപ്പിച്ച സീരിയലുകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് ! വരദയുടെ വാക്കുകൾ കേട്ടോ!

മിനിസ്ക്രീൻ ‌സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്‌ ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമ സീരയൽ താരം വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും മിനിസ്ക്രീൻ സീരിയൽ മേഖലയാണ് താരത്തിന് പ്രശസ്തി നൽകിയത്. വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയത്തിന് തുടക്കവും. മറയില്ലാതെ സംസാരിക്കുന്നതാണ് വരദയുടെ ശീലം. ഇപ്പോഴിതാ അഭിനയ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സീരിയൽ രംഗത്തെ പൊളിറ്റിക്‌സിനെക്കുറിച്ചുമൊക്കെ വരദ മനസ് തുറക്കുകയാണ്.

തുടക്കകാലത്ത് ഒരുപാട് മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. ഒരിക്കലും സീരിയൽ രംഗത്ത് നിന്ന് എനിക്കൊരു മോശം ഫോൺകോൾ പോലും ഇതുവരെ വന്നിട്ടില്ല. സിനിമയിൽ ആദ്യനാളുകളിൽ അഭിനയിക്കുന്ന ആദ്യനാളുകളിൽ അവസരങ്ങൾ ഒരുപാട് വന്നിരുന്നു. കാസ്റ്റിംഗിനാണെന്ന് പറഞ്ഞ് വിളിച്ചിട്ട് കഥയൊക്കെ പറഞ്ഞ ശേഷം അവസാനം പറയുന്നത് അഡ്ജസ്റ്റ് ചെയ്യാമോ എന്നായിരിക്കും. ഇത്തരത്തിലുള്ള കോളുകൾ നിരന്തരമായി വന്നപ്പോൾ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. പിന്നീടങ്ങോട്ട് വിളിക്കുന്നവരോട് ആദ്യം തന്നെ പറയുന്നത് അഡ്ജസ്റ്റ്‌മെന്റ് ആണെങ്കിൽ തുടർന്ന്‌ന് സംസാരിക്കാൻ താൽപര്യം ഇല്ലെന്നാണ്.

അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ഓഫറുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായതു കൊണ്ട് സിനിമയിൽ അഭിനയിക്കുകയേ വേണ്ടെന്ന് തീരുമാനിച്ച നിമിഷം വരെ ഉണ്ടായിട്ടുണ്ടെന്നു വരദ പറയുന്നു. ചിലപ്പോഴൊക്കെ പറഞ്ഞുറപ്പിച്ച സീരിയലുകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. ഇതൊന്നും ഊതിപ്പെരുപ്പിച്ച്‌ വലുതാക്കേണ്ട ആവശ്യമില്ല. സിനിമയും സീരിയലുമൊക്കെയാണെങ്കിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ സർവ്വസാധാരണമാണെന്ന് അറിയാമെന്നാണ് വരദ പറയുന്നത്.

Related posts