നിങ്ങളെ നായികയാക്കിയാൽ നമുക്കെന്താണ് ഗുണം! കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവച്ച് വരദ!

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് വരദ. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങിയ ഒരാൾ കൂടിയാണ് വരദ. വാസ്തവം എന്ന പ്രിത്വിരാജ് ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്തുകൊണ്ടായിരുന്നു താരം സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. മകന്റെ അച്ഛൻ വലിയങ്ങാടി എന്ന ചിത്രങ്ങളിൽ ഉൾപ്പടെ നായികയായും താരം തിളങ്ങിയിട്ടുണ്ട്. അമല എന്ന പരമ്പരയിലൂടെ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ വീണ്ടും സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുകയാണ്.

ഒരു അഭിമുഖത്തിൽ വരദ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ, ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സിനിമാ രംഗത്ത് നിന്നും കാസ്റ്റിംഗ് കൗച്ച്‌ നേരിട്ടുണ്ടെന്ന് വരദ പറയുന്നു. സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച്‌ നേരിട്ടുണ്ടെന്നും എന്നാൽ, സീരിയൽ രംഗത്ത് അങ്ങനൊരു പ്രശ്‌നം താൻ നേരിട്ടിട്ടില്ലെന്നുമാണ് വരദ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഇത്തരം സമീപനം വരുമ്പോൾ ആദ്യമൊക്കെ താൻ കരയുമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. വരദയുടെ വാക്കുകൾ ഇങ്ങനെ;

ഞാൻ സിനിമയേ ചെയ്യില്ല എന്ന് പറഞ്ഞ സമയമൊക്കെ ഉണ്ടായിരുന്നു. ഇത്തരം സമീപനം വരുമ്പോൾ ആദ്യമൊക്കെ കരയുകയായിരുന്നു. മമ്മിയുടെ കൈയിലാണ് ഫോൺ. കഥ പറയാനാണെന്ന് പറഞ്ഞ് എനിക്ക് തരാൻ പറയും. ആദ്യമൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. കഥ പറഞ്ഞ് തുടങ്ങി കുറച്ച്‌ കഴിയുമ്പോൾ, ‘നിങ്ങളെ നായികയാക്കിയാൽ നമുക്കെന്താണ് ഗുണം’ എന്നൊക്കെ ചോദിക്കും. നന്നായി അഭിനയിക്കാമെന്ന് ഞാൻ പറയും. അങ്ങനെയല്ല നിങ്ങൾക്ക് ഒരു റോളിന് എത്ര രൂപ തരുന്നു, നിങ്ങൾക്കൊക്കെ ഒരുപാട് റീ ടേക്ക് വേണ്ടി വരും, നമ്മുടെ കൂടെ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ..’ എന്ന് പറഞ്ഞ് കുറച്ചൊക്കെ തുറന്ന് പറയും. അപ്പോഴേക്കും കണ്ണിൽ നിന്ന് വെള്ളം വരും. മമ്മി ഫോൺ മേടിച്ച്‌ മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും.

Related posts