ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ് അതിലും പിഴച്ചാല്ലോ ? വീണ്ടും പ്രണയത്തിലാണെന്ന് വനിത വിജയകുമാര്‍

Vanitha-Vijayakumar...

തമിഴ്, മലയാളം, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ ഒരേ പോലെ അഭിനയമികവ് പുലർത്തിയ നടിയാണ് വനിത വിജയകുമാർ. താരത്തിന്റെ  മൂന്നാം വിവാഹവും വിവാഹമോചനവും വാര്‍ത്തകളില്‍ ഇടം നേടിയതാണ്. വിഷ്വല്‍ ഇഫക്‌ട്‌സ് ഡയറക്ടറായ പീറ്റര്‍ പോളിനെ ആയിരുന്നു വനിത വിവാഹം ചെയ്തത്. വഴക്കിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ, വീണ്ടും പ്രണയത്തിലായി എന്നാണ് വനിത വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വനിത പറഞ്ഞിരിക്കുന്നത്.

Vanitha
Vanitha

നിങ്ങള്‍ സന്തോഷവതിയാണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് വനിതയുടെ പോസ്റ്റ്. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത മറുപടി. ഇതോടെ പോസ്റ്റ് വന്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 27-ന് ആയിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം.

Love
Love

ഈ വിവാഹത്തിന് എതിരെ പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തും രംഗത്തെത്തിയിരുന്നു. ഏറെ ചര്‍ച്ചയായ ഒന്ന് കൂടിയായിരുന്നു ഈ വിവാഹം. ഒക്ടോബര്‍ പകുതിയോടെയാണ് തങ്ങള്‍ പിരിഞ്ഞുവെന്ന് വനിത വ്യക്തമാക്കിയത്. പീറ്റര്‍ ഇപ്പോള്‍ കുടുംബത്തിനൊപ്പമാണ് എന്നാണ് വനിത പറഞ്ഞത്. ഇനി ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം പോയാലും തനിക്ക് സന്തോഷമാണ്. മദ്യവും പുകവലിയും മാത്രമായിരുന്നു കഴിഞ്ഞ നാളുകളില്‍ പീറ്ററിന്റെ ജീവിതം.

ഇതിനെ തുടര്‍ന്ന് ഹൃദയാഘാതം വന്നിരുന്നു. കുടിച്ച്‌ ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കും. ഇതോടെ ഇവരൊക്കെ തന്നെ വിളിച്ച്‌ തിരക്കാന്‍ തുടങ്ങി. ഒരാഴ്ച ഭക്ഷണം പോലും കഴിക്കാതെ മദ്യം മാത്രമാണ് കഴിച്ചത്. സോഷ്യല്‍ മീഡിയ മുഴുവന്‍ തങ്ങളെ കുറിച്ചുള്ള ട്രോളുകള്‍ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാകും എന്നാണ് വനിത പ്രതികരിക്കുന്നത്. തങ്ങള്‍ ഗോവ യാത്ര പോയതിന് പിന്നാലെയാണ് പീറ്ററിന്റെ ചേട്ടന്‍ മരിക്കുന്നത്.

Vanitha Vijayakumar
Vanitha Vijayakumar

അസ്വസ്ഥനായ അദ്ദേഹത്തിന് പണം കൊടുത്ത് വീട്ടിലേക്ക് താന്‍ പറഞ്ഞു വിടുകയായിരുന്നു. എന്നാല്‍ പീറ്റര്‍ വീട്ടിലെത്തിയിട്ടില്ല. ഫോണ്‍ ഓഫാണ്. എന്നാല്‍ പലയിടത്തും അദ്ദേഹം പോകുന്നുണ്ടെന്ന് താന്‍ അറിഞ്ഞു. ഒരു കുടുംബം താന്‍ തകര്‍ത്തു എന്ന് പറയുന്നവരോട്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് താനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു എന്നാണ് വനിത പറയുന്നത്.

Related posts