”ജീവിതം വളരെ വിലപ്പെട്ടതാണ്,, സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്. ശക്തിയുണ്ടാവട്ടെ”…സാമന്തയെ ആശ്വസിപ്പിച്ച് നടി വനിതാ വിജയകുമാര്‍

BY AISWARYA

ചെ- സാം വേര്‍പിരിഞ്ഞിട്ടും ഇവരുടെ വിവാഹമോചനത്തില്‍ സാമന്തയെ ഉപദേശിച്ചെത്തിയിരിക്കുകയാണ് നടി വനിതാ വിജയകുമാര്‍. ജീവിതം വളരെ വിലപ്പട്ടതാണ് സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ടെന്നും വനിത തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു. സാമന്തയെ പിന്തുണച്ചുളളതാണ് വനിതയുടെ പോസ്റ്റ്.

‘ഇവിടെ ഒരു സമൂഹമില്ല കുഞ്ഞേ, നിങ്ങളുടെ ജീവിതം ജീവിക്കൂ. നിങ്ങളുടെ ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ നോക്കുന്നത്. വീഡിയോ വ്യത്യാസമാണ്. ജീവിതം വളരെ വിലപ്പെട്ടതാണ്. സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്. ശക്തിയുണ്ടാവട്ടെ” എന്നാണ് വനിത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും ഒക്ടോബര്‍ 2ന് വിവാഹമോചന വാര്‍ത്ത ഔദ്യോഗിക സ്ഥിരീകരിച്ചത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

ഇതിനിടെ തനിക്കെതിരെ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്കെതിരെ സാമന്ത രംഗത്തെത്തിയിരുന്നു. ‘വ്യക്തിപരമായ വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. അനുതാപവും കരുതലും കാണിച്ചതിനും തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ എനിക്കൊപ്പം നിന്നതിനും എല്ലാവര്‍ക്കും നന്ദി.’എനിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ആരോപിക്കുന്നു. വിവാഹമോചനം എന്നത് വേദനയേറിയ ഒരു നടപടിയാണ്.മുറിവുണക്കാന്‍ എനിക്കല്‍പ്പം സമയം നല്‍കൂ. എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം നേരത്തേയുള്ളതാണ്. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവര്‍ പറയാനിരിക്കുന്ന മറ്റ് കാര്യങ്ങളോ എന്നെ തകര്‍ക്കില്ല”എന്നാണ് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

 

Related posts