മലയാളികൾക്ക് മിനിസ്ക്രീൻ പരമ്പരകൾ എന്നും പ്രിയപ്പെട്ടതാണ്. പരമ്പരകളിൽ അഭിനയിക്കുന്ന താരങ്ങൾ മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ്. അത്തരത്തിൽ സീരിയൽ ആരാധകരുടെ ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റിയ കൊച്ചു കലാകാരിയാണ് അനുമോൾ എന്ന ഗൗരി കൃഷ്ണ. വാനമ്പാടി എന്നപരമ്പരയിലൂടെയാണ് അനുമോൾ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. രണ്ട് ഗെറ്റപ്പുകളിൽ അനുമോനും അനുമോളും ഒക്കെയായി വന്നു മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. സീരിയലിൽ നന്നായി സംഗീത വാസനയുള്ള കഥാപാത്രമായി എത്തിയ ഗൗരി യഥാർത്ഥ ജീവിതത്തിലും നന്നായി പാടുന്ന കുട്ടിയാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ സംസ്ഥാന നാടക പുരസ്‌കാരം നേടിയ മിടുക്കിയാണ് ഗൗരി.
ഇപ്പോൾ സിനിമ സീരിയൽ താരം അനു ജോസഫിന്റെ യൂട്യബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിനയത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, അഭിനയത്തെക്കാളും തനിയ്ക്ക് സംഗീതത്തിൽ എന്തെങ്കിലും ആവാനാണ് ആഗ്രഹം. അതുകൊണ്ടാണ് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. മാത്രമല്ല ഞാനിപ്പോൾ പത്താം ക്ലാസിലാണ്. പഠനത്തിന് വേണ്ടി ഒരു ബ്രേക്ക് വേണം. സീരിയലുകൾ ചെയ്യുമ്പോൾ സമയം കിട്ടില്ല. സിനിമ വന്നാൽ ചെയ്യാൻ തയ്യാറാണ്.
എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. ഇപ്പോഴും അച്ഛനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുകയോ, അച്ഛനെ കുറിച്ചുള്ള പാട്ടുകൾ കേൾക്കുകയോ ചെയ്യുമ്പൾ സങ്കടം വരും. വാനമ്പാടി സീരിയലിൽ സായി അങ്കിൾ ശരിക്കും അച്ഛനെ പോലെ തന്നെയായിരുന്നു. അച്ഛനെ ഓർത്ത് കരയേണ്ട രംഗങ്ങളിൽ ഞാൻ എന്റെ സ്വന്തം അച്ഛനെ കുറിച്ചോർത്ത് കരഞ്ഞിട്ടുണ്ട്. എല്ലാവരും കരുതിയത് അഭിനയമാണെന്നാണ്, പക്ഷെ എന്നോട് ശരിക്കും കരഞ്ഞ് പോയതാണ് എന്നും ഗൗരി പ്രറയുന്നു.