അവൾ എനിക്ക് ഇപ്പോഴും കുഞ്ഞാണ്! ജനശ്രദ്ധ നേടി മലയാളികളുടെ പ്രിയപ്പെട്ട നിർമ്മലയുടെ വാക്കുകൾ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്‌ ഉമ നായർ. വാനമ്പടി എന്ന പരമ്പരയിലൂടെയാണ് ഉമ പ്രശസ്തയായത്. പരമ്പരയിൽ നിർമ്മല എന്ന കഥാപാത്രമായാണ് താരം എത്തിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ പരമ്പരയായിരുന്നു വാനമ്പാടി, ഒപ്പം നിർമ്മല എന്ന കഥാപാത്രവും. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു.

പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്.ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു.ഉമ നായർ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്.ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോളിതാ കുടുംബത്തിലെ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ്. മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ നടി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, അവൾ എനിക്ക് ഇപ്പോഴും കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉമ നായർ ഫോട്ടോകൾ പങ്കുവച്ചത്. അവളിപ്പോൾ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. അവൾക്ക് എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും വേണം എന്ന് ഉമ കുറിച്ചു.

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് നായർ പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയിൽ തുടങ്ങിയ സീരിയലിലെ വേഷം എല്ലാം ശ്രദ്ധേയമാണ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന കളിവീട് എന്ന സീരിയലിലാണ് നിലവിൽ ഉമ നായർ അഭിനയിക്കുന്നത്.

Related posts