അച്ഛനെ കുറിച്ച് എനിക്ക് ഒരുപാട് വലിയ ഓർമകളൊന്നും ഇല്ല,എനിക്ക് മൂന്ന് വയസ്സേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ! പ്രേക്ഷകരുടെ പ്രിയപ്പെട്ട അനുമോൾ പറയുന്നു!

മലയാളികൾക്ക് മിനിസ്ക്രീൻ പരമ്പരകൾ എന്നും പ്രിയപ്പെട്ടതാണ്. പരമ്പരകളിൽ അഭിനയിക്കുന്ന താരങ്ങൾ മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ്. അത്തരത്തിൽ സീരിയൽ ആരാധകരുടെ ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റിയ കൊച്ചു കലാകാരിയാണ് അനുമോൾ എന്ന ഗൗരി കൃഷ്ണ. വാനമ്പാടി എന്നപരമ്പരയിലൂടെയാണ് അനുമോൾ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. രണ്ട് ഗെറ്റപ്പുകളിൽ അനുമോനും അനുമോളും ഒക്കെയായി വന്നു മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. സീരിയലിൽ നന്നായി സംഗീത വാസനയുള്ള കഥാപാത്രമായി എത്തിയ ഗൗരി യഥാർത്ഥ ജീവിതത്തിലും നന്നായി പാടുന്ന കുട്ടിയാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ സംസ്ഥാന നാടക പുരസ്‌കാരം നേടിയ മിടുക്കിയാണ് ഗൗരി.

​ഗൗരിയുടെ ആദ്യ യൂട്യൂബ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അച്ഛന്റേത് സംഗീത കുടുംബം ആയതിനാൽ ചെറുപ്പം മുതലേ ഗൗരിയ്ക്ക് സംഗീത വാസനയുണ്ട് ഉണ്ടായിരുന്നു. ഒന്നര വയസ്സിലാണ് ആദ്യമായി മൂളി തുടങ്ങിയത് എന്നാണത്രെ അമ്മ പറഞ്ഞത്. അച്ഛൻ തന്നെയാണ് ആദ്യത്തെ ഗുരു. കേരള സംഗീത നാടക അക്കാദമിയിൽ നിന്നും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയതിലൂടെയാണ് സംഗീതത്തെയും അഭിനയത്തെയും എല്ലാം ഗൗരി സീരിയസ് ആയി എടുക്കുന്നത്.നാടകങ്ങളിൽ ബാലതാരമായി തുടങ്ങി. പിന്നീട് ചില സിനിമകളിൽ നായികമാരുടെ കുട്ടിക്കാലം ചെയ്തു. പിന്നെ കുറച്ച് സീരിയലുകളും തുടർച്ചയായി വന്നപ്പോൾ പഠനത്തിന് സമയം കിട്ടാതെയായി. അതോടെ അമ്മ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ പറഞ്ഞു. ആ സമയത്ത് ആണ് വാനമ്പാടി സീരിയൽ വന്നത്. വേണ്ട എന്ന് തന്നെയായിരുന്നു അപ്പോഴും അമ്മയുടെ മറുപടി. അവസാനം സീരിയലിന് വേണ്ടിയുള്ള കാസറ്റിങ് പരസ്യം ചെയ്യാൻ പറഞ്ഞു. അത് ചെയ്തതിന് ശേഷം രഞ്ജിത്ത് സാറും ചിപ്പി ചേച്ചിയും ആദിത്യൻ സാറും ഞാൻ തന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു.

അച്ഛനെ കുറിച്ച് എനിക്ക് ഒരുപാട് വലിയ ഓർമകളൊന്നും ഇല്ല. എല്ലാവരും ചോദിക്കാറുണ്ട്, അച്ഛനെ ഓർക്കുന്നുണ്ടോ എന്ന്. എനിക്ക് മൂന്ന് വയസ്സേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. മൂകാംബികയിൽ പോയതും എന്നെ എഴുത്തിന് ഇരുത്തിയതും, ആദ്യമായി അവിടെ വച്ച് അച്ഛൻ താളം പിടിച്ച് പാട്ട് പഠിപ്പിച്ചതും എല്ലാം ചെറുതായി ഓർക്കുന്നുണ്ട്. പക്ഷെ എന്റെ സംഗീതത്തിന്റെ എല്ലാം തുടക്കം അച്ഛനിൽ നിന്നും തന്നെയായിരുന്നു- ഗൗരി പറഞ്ഞു.

Related posts