തല അജിത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് വലിമൈ. ചിത്രത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന്റെയും അവരുടെ പ്രതീക്ഷകളുടെയും ചിത്രത്തില്‍ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആക്ഷന്‍ മാത്രമല്ല, ചേസിങും ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. കാര്‍ ചേസിങും ബൈക്ക് ചേസിങും ഒന്നുമല്ല, ബസ് ചേസിങ്!
അജിത്ത് നല്ലൊരു കാര്‍ – ബൈക്ക് റൈഡര്‍ ആണെന്ന് ആരാധകര്‍ക്കെല്ലാം അറിയാം. ഒരുപാട് ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് അജിത്ത് ബസ് ഓടിയ്ക്കുന്നത്. അജിത്ത് ബസ് ഓടിയ്ക്കുന്ന രംഗം മാസ് ആണെന്നും, തിയേറ്ററില്‍ ഫാന്‍സിനെ ഹരം കൊള്ളിക്കുന്നതായിരിയ്ക്കും എന്നുമാണ് കേള്‍ക്കുന്നത്.
ചിത്രത്തില്‍ ഡ്യൂപ്പിന്റെ ഒന്നും സഹായമില്ലാതെയാണ് അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തത് എന്ന് നേരത്തെ ചിത്രത്തിന്റെ നിര്‍മാതാവ് ബോണി കപൂര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു സമ്പൂര്‍ണ കുടുംബ ചിത്രം എന്നതിനപ്പുറം ആക്ഷന്‍ – മാസ്സ് ചിത്രമാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അജിത്ത് ചിത്രത്തിലെത്തുന്നത്. തെലുങ്ക് നടന്‍ കാര്‍ത്തികേയ വലിമൈയിലൂടെ തമിഴില്‍ അരങ്ങേറുന്നു. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌പെയിനില്‍ വച്ചുള്ള ഒരു ആക്ഷന്‍ രംഗം കൂടെ ചിത്രീകരിച്ചു കഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവും. ആഗസ്റ്റില്‍ സിനിമ തിയേറ്ററില്‍ എത്തിക്കാനാണ് ശ്രമം എന്ന് നിര്‍മാതാവ് ബോണി കപൂര്‍ പറഞ്ഞിരുന്നു.