ആ തീരുമാനം മാറ്റുകയാണെന്ന് വലിമൈയുടെ അണിയറ പ്രവർത്തകർ. അമ്പരന്ന് ആരാധകർ .

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെയ് ഒന്നിന്, അജിത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പുറത്ത് വിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ശരിയല്ല എന്നും, പോസ്റ്റര്‍ റിലീസ് മാറ്റി വയ്ക്കുകയാണെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ബോണി കപൂര്‍ അറിയിച്ചു. ട്വിറ്ററിലൂടെ പുറത്ത് വിട്ട പത്ര കുറിപ്പിലൂടെയാണ് സംവിധായകന്‍ പോസ്റ്റര്‍ പുറത്ത് വിടുന്നത് വൈകുമെന്ന കാര്യം ആരാധകരെ അറയിച്ചത്. കൊവിഡ് 19 രണ്ടാം ഘട്ടം അതിരൂക്ഷമായി പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത് നീട്ടിവച്ചത് എന്ന് പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.

Ajith Thala

അജിത്ത് കുമാറിന്റെ ജന്മദിനമായ മെയ് 1 ന് വലിമൈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ സുനാമി പോലെ കൊറോണ വൈറസിന്റെ രണ്ടാം ഘട്ടം വ്യാപിയ്ക്കുന്ന സാഹചര്യത്തില്‍ ആ തീരുമാനം മാറ്റുകയാണ്. ഈ ഒരു സമയത്ത് ലക്ഷ കണക്കിന് ആളുകള്‍ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നു. തങ്ങളുടെ കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേര്‍പാടില്‍ ദുഖിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ വലിമൈ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത് നീട്ടി വയ്ക്കാന്‍ തീരുമാനിക്കുകയാണ്. എല്ലാവര്‍ക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിയ്ക്കാം എന്നാണ് ബോണി കപൂറിന്റെ ട്വീറ്റ്.

Valimai: #GetWellSoonTHALA Trends On Twitter As Thala Ajith Meets With A  Bike Accident On Sets

ബേവ്യൂ പ്രൊജക്ടസ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂര്‍ നിര്‍മിയ്ക്കുന്ന ചിത്രം വിതരണത്തിന് എടുത്തിരിയ്ക്കുന്ന സീ സ്റ്റുഡിയോ ആണ്. അജിത്തിനൊപ്പം ബോളിവുഡ് താരം ഹുമ ഖുറേഷിയും കാര്‍ത്തികേയ ഗൊമ്മകൊണ്ടയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നീരവ് ഷ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം നല്‍കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. ചിത്രത്തില്‍ അജിത്തിന്റെ ബസ് ചേസിങ് രംഗങ്ങളൊക്കെ ഉണ്ടെന്ന വാര്‍ത്തയാണ് ചിത്രത്തില്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷ.

Related posts