വാലന്റൈൻസ് ഡേ നമ്മുടെ തൊട്ടരികിൽ വന്നു നിൽക്കുകയാണ് . വാലന്റൈൻസ് ഡേ പ്രമാണിച്ചു നിരവധി ബ്രാൻഡുകൾ അവരുടെ സ്മാർട്ട്‌ഫോണുകളിൽ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയും ഉപകരണങ്ങളിൽ കിഴിവുകൾ നൽകുന്നു. ഐഫോൺ 12 മിനി 65,900 രൂപ കിഴിവിൽ ആമസോണിൽ വീണ്ടും ഉയർന്നു വന്നിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ 6,000 രൂപ ഡിസ്‌കൗണ്ടും നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 12,400 രൂപ വരെ റിഡക്ഷനും ഉണ്ട് . ഈ ബാങ്ക് ഓഫറുകൾ സാധാരണ ഐഫോൺ 12 സ്മാർട്ട്‌ഫോണിലും ബാധകമാണ്.
നിങ്ങൾക്ക് ഐഫോൺ 12 സീരീസ് ഉള്ള ചാർജിംഗ് കേബിൾ മാത്രമേ ലഭിക്കൂകയുള്ളു അതിന്റെ അഡാപ്‌റ്റർ ലഭിക്കില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ക്യു സ്റ്റാൻഡേർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ആപ്പിൾ മാഗ് സേഫ് ചാർജറിനായി ഉപയോക്താക്കൾ 4,500 രൂപ അധികമായി ചിലവഴിക്കേണ്ടിവരും . ഇത് 15W ൽ ഫോൺ ചാർജ് ചെയ്യാൻ സഹായിക്കുന്നു. ഇത് തേർഡ് പാർട്ടി പാഡുകളേക്കാൾ വളരെ വേഗതയുള്ളതും ഐഫോൺ 12 മിനിയിലേക്ക് മാഗ്നെറ്റിക് അറ്റാച്ചുചെയ്യാവുന്നതുമാണ്.
8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 69,999 രൂപയ്ക്കാണ് സാംസങ് ഒഫീഷ്യൽ സൈറ്റിൽ കാണിച്ചിരിക്കുന്നത് . സാംസങ് ഗാലക്‌സി എസ് 21 5 ജി ഫോൺ ആണ് . സാംസങ് ഡെയ്‌സ് സെയിൽസ് ഭാഗമായി കമ്പനി എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 5,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും നിങ്ങളുടെ നിലവിലെ ഫോൺ എക്സ്ചേഞ്ചിന് 10,000 രൂപയും ഡിസ്‌കൗണ്ടും നൽകുന്നു.
ഷിയോമിയുടെ മി വാച്ച് റിവോൾവ് നിലവിൽ 7,999 രൂപയ്ക്ക് ലഭ്യമാണ്. 10,990 രൂപയ്ക്കാണ് ഇത് ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതൊരു പരിമിത കാലയളവ് വാലന്റൈൻസ് ഡേ ഓഫറാണെന്നും ഉടൻ അവസാനിക്കുമെന്നും കമ്പനി ട്വിറ്ററിൽ സ്ഥിരീകരിചിരുന്നു.