ഞാൻ അഭിനയിക്കുന്നതിനോട് അച്ഛന് താൽപ്പര്യം ഇല്ലായിരുന്നു! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട കനകദുർഗ്ഗ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ വൈഷ്ണവി. കയ്യെത്തും ദൂരത്ത് എന്ന മിനിസ്ക്രീൻ പരമ്പരയിലെ കനകദുർഗ്ഗയായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഒരിടം നേടിയിരിക്കുകയാണ് താരമിപ്പോൾ.
നടൻ സായ് കുമാറിന്റെ മകൾ കൂടിയാണ് താരം. ഇപ്പോള്‍ തന്റെ ആദ്യ പ്രോജക്ടിനെ കുറിച്ച് മനസ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ് വൈഷ്ണവി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്ന്ത്.

അച്ഛന്റെ അടുത്ത് നിന്ന് അഭിനയത്തെ കുറിച്ചൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ നേരിട്ട് അനുഭവിക്കുമ്പോള്‍ വ്യത്യസ്തമായി തോന്നുണ്ട്. അഭിനയിക്കാനുള്ള ഓഫറുകളൊക്കെ തനിക്ക് വന്നിരുന്നു. ദിലീപ് അങ്കിളൊക്കെ വിളിച്ച് സംസാരിക്കുകയും ചെയ്തു. പക്ഷേ അച്ഛന് താല്‍പര്യമില്ലായിരുന്നു. പഠിത്തം കഴിഞ്ഞിട്ട് നോക്കാം എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. എല്ലാ കാലത്തും അഭിനയവുമായി മുന്നോട്ട് പോവാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൈയ്യെത്തും ദൂരത്ത് സീരിയലിലേക്ക് വന്നത് നടി സീമ ജി നായരിലൂടെ ആണ് എന്നും വൈഷ്ണവി പറഞ്ഞു. അതേ സമയം സീരിയലില്‍ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്ന ശരണ്‍ പുതുമനയെ പറ്റിയും വൈഷ്ണവി സംസാരിച്ചു. ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ തോന്നാറുണ്ട്. ടെന്‍ഷന്‍ ഉണ്ടാവാറുണ്ടെങ്കിലും അദ്ദേഹം സപ്പോര്‍ട്ട് ചെയ്യും. സീരിയലില്‍ അഭിനയിച്ച് തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. അതുകൊണ്ട് വീട്ടില്‍ പോവുന്നത് കുറവാണ്. സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് അരമണിക്കൂറില്‍ നിന്നും ഒരു മണിക്കൂറോളം ആക്കി. അതിന്റെ തിരക്കുകളാണിപ്പോള്‍.

 

സിനിമാ ലൊക്കേഷനില്‍ എന്നെ അച്ഛന്‍ അധികം കൊണ്ട് പോവാറില്ലായിരുന്നു. മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയെങ്കിലും പെട്ടെന്ന് തന്നെ തിരിച്ച് വന്നിരുന്നു. ഇനി സിനിമയിലേക്ക് നല്ല ഓഫര്‍ വന്നാല്‍ അത് ചെയ്തിരിക്കും. നായിക തന്നെ വേണമെന്ന വാശിയൊന്നുമില്ല. ഒരു സീനേ ഉള്ളു എങ്കില്‍ പോലും അത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പിന്നെ ആദ്യ ഓഫറില്‍ തന്നെ വളരെയധികം പ്രായം കൂടിയ കഥാപാത്രം കിട്ടിയപ്പോള്‍ ഒരു വിഷമം പോലെ തോന്നിയിരുന്നു. പിന്നെ അച്ഛനും അപ്പൂപ്പനെയുമൊക്കെ ഓര്‍മ്മ വന്നു. തന്റെ പിതാവ് മമ്മൂട്ടിയുടെയൊക്കെ അച്ഛനായി അഭിനയിച്ചതൊക്കെ ഓര്‍ത്തപ്പോള്‍ പിന്നെ തനിക്കും എന്ത് കൊണ്ട് ആയിക്കൂടാ എന്ന് ചിന്തിച്ചു.വൈഷ്ണവി പറഞ്ഞു.

Related posts