ഒ എൻ വി പുരസ്‌കാരം സ്വീകരിക്കാൻ കഴിയില്ലെന്ന് വൈരമുത്തു!

അടുത്തിടെ പ്രഖ്യാപിച്ച ഒഎൻവി പുരസ്‌കാരം ലഭിച്ചത് തമിഴ് കവിയും ഗാനരചിയിതാവുമായ വൈരമുത്തുവിനായിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി അദ്ദേഹം അറിയിച്ചു. കൂടാതെ പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും സോഷ്യൽ മീഡിയ വഴി പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ അദ്ദേഹം അറിയിച്ചു.

விருது பெறாமலேயே விருதை திருப்பியளிப்பதாக அறிவித்த வைரமுத்து… ONV விருது  அறிவிப்பில் நடந்தது என்ன?! | vairamuthu announces that he is returning onv  award

ഇത്തവണത്തെ ഒഎൻവി പുരസ്‌കാരം തനിക്കാണെന്ന് ഒഎൻവി കൾചറൽ അക്കാദമി അറിയിച്ചിരുന്നു. തന്നെ സംബന്ധിച്ചടുത്തോളം സന്തോഷം പകരുന്ന അറിയിപ്പായിരുന്നു അത്. എന്നാൽ ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടായ ആരോപണത്താൽ തനിക്ക് പുരസ്‌കാരം നൽകിയാൽ മറ്റ് വിവാദങ്ങൾക്ക് കാരണമാകുമെന്ന് അറിയാൻ കഴിഞ്ഞു. ഈ വിവാദം തന്നെയും കവി ഒഎൻവിയെയും ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇതിനാലാണ് പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്നും പിന്മാറുന്നതെന്നും വൈരമുത്തും വ്യക്തമാക്കി. ഒഎൻവി പുരസ്‌കാരത്തിന് പരിഗണിച്ചതിൽ നന്ദിയുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ ഉയരാൻ തുടങ്ങിയിട്ട് നാളുകളായി. തൻ്റെ നിരപരാധിത്വവും എല്ലാവർക്കുമറിയാം. സത്യസന്ധത ഉരച്ച് നോക്കി തെളിയിക്കാൻ കഴിയില്ലല്ലോ. പുരസ്‌കാരത്തിനൊപ്പം ലഭിക്കേണ്ടിയിരുന്ന തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും വീഡിയോയിലൂടെ വൈരമുത്തു പറഞ്ഞു. മീടു ആരോപണം ശക്തമായതോടെ വൈരമുത്തുവിന് ഒഎൻവി പുരസ്‌കാരം നൽകുന്നതിൽ പുനഃപരിശോധന നടത്താൻ ഒരുക്കമാണെന്ന് ഒഎൻവി കൾചറൽ അക്കാദമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ONV Cultural Academy president Adoor Gopalakrishnan backs Vairamuthu amid  criticism for his award

ലൈംഗികാരോപണം നേരിടുന്ന ഒരാൾക്ക് എങ്ങനെ പുരസ്‌കാരം നൽകുമെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. തമിഴ് മലയാളം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ എതിർപ്പ് പരസ്യമാക്കുകയും ചെയ്‌തു. ഇതോടെയാണ് പുരസ്‌കാരം നൽകുന്നതിൽ പുനഃപരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചത്. ഇതിനിടെയാണ് പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്നും പിന്മാറുന്നതെന്നും വൈരമുത്തു ഔദ്യോഗികമായി അറിയിച്ചത്. ഗായിക ചിന്മയി ശ്രീപദയടക്കമുള്ള 17 സ്‌ത്രീകളാണ് വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Related posts