മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ സ്വരമാധുര്യം കൊണ്ടും ആലാപന ശൈലി കൊണ്ടും ഏറെശ്രദ്ധ നേടുവാനും വിജയലക്ഷ്മിക്ക് സാധിച്ചു. മലയാള ഗാനങ്ങൾ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. ആരാധകർക്കും സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. അടുത്തിടെ ദാമ്പത്യ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ എല്ലാം ഞാൻ അതിജീവിച്ചത് സംഗീതം കൊണ്ടാണെന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. ഞാൻ നേരിട്ട പ്രശ്നങ്ങളെ ഓർക്കാതിരിക്കാനും, മറികടക്കാനും എല്ലാം സംഗീതത്തിൽ മുഴുകുന്നത് മൂലം സാധിച്ചു. ഇപ്പോഴെന്റെ വൈവാഹിക ജീവിതം പോലും സംഗീതം മാത്രമാണ്. എല്ലാ സംഗീതങ്ങളുടെയും അടിത്തറ ക്ലാസ്സിക്കൽ സംഗീതമാണ്. അതുകൊണ്ട് തന്നെ സംസാരിക്കുമ്പോൾ മലയാളം പ്രതിധ്വനിക്കുന്ന എന്റെ ശബ്ദത്തിൽ, പാടുമ്പോൾ മലയാളം എന്ന് തോന്നിക്കില്ല. ഏതു ഭാഷയിലാണോ പാടുന്നത്, അതേ ഭാഷയിലെ സ്ഫുടത ഉണ്ടാക്കാൻ സഹായിച്ചത് ക്ലാസ്സിക്കൽ സംഗീതം പഠിച്ചതാണ്.
ഞാൻ ഒരു തടവ സൊന്നാൽ നൂറു തടവ സൊന്ന മാതിരി, എൻ വഴി തനി വഴി എന്ന ഡയലോഗ് എല്ലാം രജനി സാറിന്റെ മുൻപിൽ വെച്ച് പറയണം എന്നുണ്ട്. ഒരു തടവ സൊന്നാൽ എന്ന ഡയലോഗ് ആയിരിക്കും കൂടുതൽ പറയാൻ ഇഷ്ടപ്പെടുക. ഇളയരാജ സാറിനെ ആണ് കാണുന്നതെങ്കിൽ സാറിന്റെ പാട്ടുകൾ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്, സാറിന്റെ കൂടെ പാടണം എന്നത് വളരെ കാലമായുള്ള ആഗ്രഹമാണ് എന്ന് പറയും.