മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ സ്വരമാധുര്യം കൊണ്ടും ആലാപന ശൈലി കൊണ്ടും ഏറെശ്രദ്ധ നേടുവാനും വിജയലക്ഷ്മിക്ക് സാധിച്ചു.
മലയാള ഗാനങ്ങൾ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്.
ആരാധകർക്കും സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. അനൂപാണ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്.
പാട്ടുകാരിയായ തനിക്ക് പാടാൻ അവസരം ലഭിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്ന് തുറന്നു പറഞ്ഞ് വൈക്കം വിജയലക്ഷ്മി. ജീവിതം സന്തോഷവും സംതൃപ്തവുമായി മുന്നോട്ടു പോകുന്നു. ജീവിതത്തിൽ പല ഉയർച്ച താഴ്ചകളും വന്നു, അതെല്ലാം ദൈവത്തിന്റെ അനുഗ്രഹത്താൽ മറികടക്കാൻ കഴിഞ്ഞു. എന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാ മലയാളികളോടും നന്ദി പറയുന്നെന്നും ഗായിക കൂട്ടിച്ചേർത്തു. കൊവിഡ് കാലം കീർത്തനങ്ങൾ പഠിക്കാനും അത് പരിശീലിക്കാനും വേണ്ടിയാണ് ഉപയോഗിച്ചത്. ഓൺലൈൻ പരിപാടികളും ഉണ്ടായിരുന്നു ഒപ്പം പാചക പരീക്ഷണങ്ങളും നടത്തി. ആപ്പിൾ, ചക്ക, കുടംപുളി, സബർജല്ലി തുടങ്ങി പലതരത്തിലുള്ള അച്ചാറുകൾ ഉണ്ടാക്കാൻ പഠിച്ചു. പിന്നെ, തനിക്കും എന്റെ കുടുംബത്തിനും കൊവിഡ് ബാധിച്ചിരുന്നു. ആർക്കും ഗുരുതരമായ അവസ്ഥയുണ്ടായില്ല ഇപ്പോൾ എല്ലാവരും സുഖമായിരിക്കുന്നു
കൊവിഡ് ഭീതിയൊഴിയുന്ന സാഹചര്യത്തിൽ സിനിമയിൽ ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. മലയാളം തമിഴ് സിനിമകളിൽ പാടാൻ അവസരം ലഭിച്ചു. മലയാളത്തിൽ ‘സമന്വയം’ ‘റൂട്ട്മാപ്’ ‘തൃപ്പല്ലൂരിലെ കള്ളന്മാർ തുടങ്ങിയ ചിത്രങ്ങളിൽ പാടുകയുണ്ടായി. ‘ജയ് ഭീം’ എന്ന തമിഴ് ചിത്രത്തിലും പാടാൻ അവസരം ലഭിച്ചു. കാതൽ പുസ്തകം, ഗാന്ധിജി കം ബാക്ക്’ എന്നീ തമിഴ് ചിത്രങ്ങളിലും ഒരു തമിഴ് സീരിയലിനു വേണ്ടിയും പാടിയിട്ടുണ്ട്.