മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ സ്വരമാധുര്യം കൊണ്ടും ആലാപന ശൈലി കൊണ്ടും ഏറെശ്രദ്ധ നേടുവാനും വിജയലക്ഷ്മിക്ക് സാധിച്ചു. മലയാള ഗാനങ്ങൾ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. ആരാധകർക്കും സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. അടുത്തിടെ ദാമ്പത്യ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗായികയുടെ അഭിമുഖമാണ് വൈറലാവുന്നത്.
കാഴ്ച കിട്ടിയെന്ന് പറഞ്ഞ് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. അതിന് വേണ്ടിയുള്ള ട്രീറ്റ്‌മെന്റ് എടുക്കുന്നുണ്ട്. പക്ഷെ കാഴ്ച തിരിച്ചുകിട്ടിയിട്ടില്ല. ഒരു വെളിച്ചം മാത്രമാണ് ഇപ്പോൾ കാണുന്നത്. കാഴ്ച കിട്ടി എന്ന് പറഞ്ഞ് വാർത്ത വന്നതുകൊണ്ട് ചിലർ എന്റെ മുന്നിൽ വന്ന് നിന്ന് എന്നെ മനസിലായോ, ഞാനാരാ എന്നൊക്കെ ചോദിയ്ക്കുമ്പോൾ എനിക്ക് ദേഷ്യം വരും. എന്നെ പരീക്ഷിക്കുന്നത് പോലെ തോന്നാറുണ്ട്.
സിനിമയിൽ അഭിനയിക്കാനും എനിക്ക് അവസരങ്ങൾ വന്നിരുന്നു. ഒരു സിനിമയിൽ ഞാൻ പാടി അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ മറ്റൊരാൾ എന്റെ കൈ ഒക്കെ പിടിച്ച് നടക്കുമ്പോൾ എനിക്ക് അൺകംഫർട്ടാണ്. അതുകൊണ്ട് ഇനി ഇത്തരം ഈ പരിപാടിയ്ക്കില്ല.