ശകാരിക്കാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ ഒരുമിച്ചു പോവില്ല എന്ന് മനസ്സിലായി! മനസ്സ് തുറന്ന് വൈക്കം വിജയലക്ഷ്മി!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ സ്വരമാധുര്യം കൊണ്ടും ആലാപന ശൈലി കൊണ്ടും ഏറെശ്രദ്ധ നേടുവാനും വിജയലക്ഷ്മിക്ക് സാധിച്ചു.
മലയാള ഗാനങ്ങൾ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്.
ആരാധകർക്കും സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. അടുത്തിടെ ​ദാമ്പത്യ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ തൻ്റെ വിവാഹ മോചനത്തെ കുറിച്ച് ഗായിക പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. വിവാഹമോചനം എന്ന തീരുമാനം രണ്ടുപേരും ഒരുമിച്ച് എടുത്തതാണ്. കഴിഞ്ഞ കാര്യങ്ങളൊന്നും ഓർത്ത് ദുഃഖം ഇല്ല എന്നാണ് വിജയലക്ഷ്മി പറയുന്നത്. ഞങ്ങൾക്ക് രണ്ടുപേർക്കും ഒത്തുപോകാൻ കഴിയാത്തതു കൊണ്ടാണ് പിരിയാൻ തീരുമാനിച്ചത്. എനിക്കെൻ്റെ അച്ഛനും അമ്മയും ഇല്ലാതെ ഒരു ജീവിതമില്ല. അവരോടൊപ്പം സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാണ് സഹിക്കാൻ കഴിയുക എന്ന് വിജയലക്ഷ്മി ചോദിക്കുന്നുണ്ട്. പാടുമ്പോൾ താളം പിടിക്കാൻ പാടില്ല, പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുൻപോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നു.

എപ്പോഴും ശകാരിക്കാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ ഒരുമിച്ചു പോവില്ല എന്ന് മനസ്സിലായെന്നും പറയാതെ വയ്യ എന്ന് മനസ്സിലായതോടെ 2019 മെയ് 30ന് പിരിയാമെന്ന് തീരുമാനിച്ചു കഴിഞ്ഞതിനു മുൻപത്തെ വർഷം ജൂണിൽ കോടതി നടപടികൾ എല്ലാം പൂർത്തിയായി. ഞങ്ങൾ നിയമപരമായും രണ്ടുവഴിക്ക് ആയി മാറി. കഴിഞ്ഞു പോയതോർത്ത് ഒട്ടും ദുഃഖമില്ല, ഇപ്പോൾ ജീവിതത്തിൽ ഒരു സമാധാനമുണ്ട്. ഞാനും എൻ്റെ അച്ഛനും അമ്മയും സംഗീതവുമാണ് ഇപ്പോൾ എന്റെ ജീവിതം.

Related posts