പല്ലിന് കേട് വന്നാൽ ഒരു പരിധി വരെ നമ്മൾ സഹിക്കും. വല്ലാതെ വേദന കൂടിയാൽ അത് പറിച്ച് കളയില്ലേ, അതേ ഞാനും ചെയ്തൂള്ളൂ! വേർപിരിയലിനെ കുറിച്ച് മനസ്സ് തുറന്ന് വിജയലക്ഷ്മി!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ സ്വരമാധുര്യം കൊണ്ടും ആലാപന ശൈലി കൊണ്ടും ഏറെശ്രദ്ധ നേടുവാനും വിജയലക്ഷ്മിക്ക് സാധിച്ചു. മലയാള ഗാനങ്ങൾ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. ആരാധകർക്കും സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. അടുത്തിടെ ​ദാമ്പത്യ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഡിവോഴ്‌സിന്റെ കാരണങ്ങളെക്കുറിച്ചും അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചുമുള്ള വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭർത്താവായിരുന്ന ആൾ എന്റെ സംഗീതത്തെ നിരുത്സാഹപ്പെടുത്തി. എന്ത് പറഞ്ഞാലും നെഗറ്റീവ് പറയുമായിരുന്നു. കൈ കൊട്ടരുത്, താളം പിടിക്കരുത് എന്നൊക്കെ പറയുമായിരുന്നു.

സംഗീതം ഇഷ്ടമായിരുന്നില്ല അദ്ദേഹത്തിന്. ഇത്ര മണിക്കൂറേ പാടാവൂയെന്ന നിബന്ധനകളൊക്കെയുണ്ടായിരുന്നു. സാഡിസ്റ്റ് ക്യാരക്ടറായിരുന്നു. ഞാനെപ്പോഴും കരയുമായിരുന്നു. അച്ഛനേയും അമ്മയേയും എന്നിൽ നിന്ന് അകറ്റാനും ശ്രമിച്ചിരുന്നു. എല്ലാം മനസിലാക്കിയല്ലേ കല്യാണം കഴിച്ചതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഇനി നിങ്ങളുടെ കൂടെ കഴിയാൻ പറ്റില്ലെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് ആരും പറഞ്ഞുതന്നതല്ല, എന്റെ തീരുമാനമായിരുന്നു. എന്തിനാണ് എല്ലാം സഹിച്ച് കഴിയുന്നത്. സംഗീതവും സന്തോഷവുമാണ് എനിക്ക് വേണ്ടത്. അതില്ലാത്തിടത്ത് കഴിയേണ്ടതില്ലെന്ന് തീരുമാനിച്ചത് ഞാനാണ്. പല്ലിന് കേട് വന്നാൽ ഒരു പരിധി വരെ നമ്മൾ സഹിക്കും. വല്ലാതെ വേദന കൂടിയാൽ അത് പറിച്ച് കളയില്ലേ, അതേ ഞാനും ചെയ്തൂള്ളൂ. പല പ്രയോഗങ്ങളും കേട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വ്യക്തമായ നിലപാട് കേൾക്കുന്നത്, സൂപ്പർ എന്നായിരുന്നു ഇത് കേട്ടപ്പോൾ ഗൗതമി പറഞ്ഞത്.

Related posts