മികച്ച ശമ്പളത്തോടുകൂടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ 358 ഒഴിവുകൾ

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ നാവിക് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ joinindiancoastguard.cdac.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. ജനുവരി 19 ന് വൈകുന്നേരം ആറു വരെ അപേക്ഷിക്കാം. 358 ഒഴിവുകളാണുള്ളത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.

ഓണ്‍ലൈന്‍ പരീക്ഷയില്‍ ജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. പരീക്ഷയുടെ തീയതികള്‍ വന്നിട്ടില്ലെങ്കിലും മാര്‍ച്ചില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലം 20 ദിവസത്തിനകം പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ പരീക്ഷയില്‍ ജയിച്ച് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിലും വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രെയിനങ്ങുണ്ടാകും. നാവിക് (ജനറല്‍ ഡ്യൂട്ടി), യാന്ത്രിക് തസ്തികകകളിലേക്കുള്ള അടിസ്ഥാന ട്രെയിനിങ് ഓഗസ്റ്റില്‍ ആരംഭിക്കും. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒക്ടോബറില്‍ ട്രെയിനങ് ആരംഭിക്കും. ഐ.എന്‍.എസ് ചില്‍ക്കയിലിയാരിക്കും പരിശീലനം. തുടര്‍ന്ന കടലിലെ പരിശീലനവും പ്രൊഫഷണല്‍ പരിശീലനവുമുണ്ടാകും.
18 വയസില്‍ കുറയാത്തവര്‍ക്കും 22 വയസില്‍ കവിയാത്തവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. നാവിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കുറഞ്ഞത് പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ചിട്ടുണ്ടാകണം. യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പത്താം ക്ലാസ് യോഗ്യത മതിയാകും. ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസായി 250 രൂപ അടയ്ക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസില്ല.
നാവിക് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. ഇതിന് പുറമെ ഡി.എ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുമുണ്ടാകും. യാന്ത്രിക് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 47,600 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. ഇതിന് പുറമെ ഡി.എ ഇനത്തില്‍ 6200 രൂപയും മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.

Related posts