BY AISWARYA
ടോവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാശി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
പ്രിയകൂട്ടുകാരി കീര്‍ത്തിയ്ക്കും വാശി ടീമിനും ആശംസകളുമായെത്തിയിരിക്കുകയാണ് സാമന്ത.തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് കീര്‍ത്തിയും സാമന്തയും.
റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികളുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.