സിനിമയിലേക്കുളള മടങ്ങി വരവിലും ഭാര്യ-ഭര്‍ത്താക്കന്മാരായി ഇവര്‍……..

BY AISWARYA

ഒരുകാലത്ത് ആക്ഷന്‍ റാണിയായി മലയാള സിനിമയില്‍ വിലസിയ ആളാണ് വാണി വിശ്വനാഥ്. ഇന്നും ചില നടിന്മാര്‍ തിരിച്ചു വരുന്നതും കാത്തിരിക്കുന്ന ആരാധകരുണ്ട്. എന്നാല്‍ ഇതുപോലെ മടങ്ങിവരവിനായുളള ഒരുക്കത്തിലാണ് വാണി വിശ്വനാഥ്.

 

ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം നടി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതില്‍ വേറൊരു ട്വിസ്റ്റ് കൂടിയുണ്ട്. എന്താണെന്നു വച്ചാല്‍ നടനും ഭര്‍ത്താവുമായ ബാബുരാജിന്റെ ഭാര്യയായിട്ട് തന്നെയാണ് പുതിയ ചിത്രത്തിലെത്തുന്നത്. നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ദി ക്രിമിനില്‍ ലോയര്‍ എന്നാണ്. പേരു സൂചിപ്പിക്കുന്ന പോലെ ക്രൈംത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുളളത്.

ദി കിംഗ്, മണ്ണാർമത്തായി സ്പീക്കിങ് തുടങ്ങിയ സിനിമയിലെ വാണിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിൽ നൂറോളം ചിത്രങ്ങളിൽ അഭിയിച്ചു.2002ൽ ആയിരുന്നു നടനും സംവിധായകനുമായുള്ള ബാബുരാജുമായുള്ള വിവാഹം. അത് ഏറെ ചർച്ചയായൊരു വിവാഹമാണ്. ഇന്നും ഇരുവരുടേയും ദാമ്പത്യത്തെകുറിച്ചാണ് പലർക്കും ചോദിക്കാനുള്ളത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.

 

 

 

 

 

 

Related posts