ഉത്തര ഉണ്ണി വിവാഹിതയായി!

ഊർമ്മിള ഉണ്ണി 1988ൽ ജി അരവിന്ദൻ സവിധാനം ചെയ്ത മാറാട്ടം എന്ന സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച നടിയാണ്. നൃത്തത്തിലും അഭിനയത്തിലും വളരെ സജീവമാണ് താരത്തിന്റെ മകൾ ഉത്തര ഉണ്ണിയും. ഊർമിള ഉണ്ണിയെ പ്രശസ്തയാക്കിയത് സർഗം എന്ന സിനിമയിലെ അമ്മവേഷമാണ്. ഊർമിള ഉണ്ണി സിനിമകൾക്ക് പുറമേ മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.

ഉത്തര ഉണ്ണി അഭിനയവും കൊണ്ടും നൃത്തം കൊണ്ടും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. കൂടാതെ ഉത്തര ഊർമ്മിള ഉണ്ണിയുടെ മകൾ എന്ന നിലയിലും, സംയുക്ത വർമ്മയുടെ അനുജത്തി എന്ന നിലയിലും പ്രേക്ഷകരുടെ ഇഷ്ട താരം തന്നെയാണ്. വവ്വാൽ പശങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഭരതനാട്യം നർത്തകിയായ ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഉത്തരയുടെ ആദ്യമലയാള ചിത്രം ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി ആയിരുന്നു. കൂടാതെ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ ഉത്തര ഉണ്ണിയുടെ വിവാഹം ബിസിനസുകാരനായ നിതേഷുമായി നടന്നിരിക്കുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞ വർഷം ജനുവരിയിൽ കഴിഞ്ഞെങ്കിലും കൊവിഡ് മൂലം വിവാഹം നീണ്ടുപോവുകയായിരുന്നു. വിവാഹം നടന്നത് കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തിലാണ്. ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്. നടി സംയുക്ത വർമ്മയും ചടങ്ങിനെത്തിയിരുന്നു.

Related posts