ചര്‍മ്മ സംരക്ഷണത്തിന് റോസ് വാട്ടര്‍ ഇങ്ങനെ ഉപയോഗിക്കൂ!

Rose-water.new

ചര്‍മ്മ സംരക്ഷണത്തിനും മുഖസൗന്ദര്യത്തിനും ഇനി അല്‍പം റോസ് വാട്ടര്‍ മാത്രം മതി.
ഏത് തരം ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് റോസ് വാട്ടര്‍. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്‌കിന്‍ ടോണറായാണ് റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച്‌ ലെവല്‍ നിയന്ത്രിച്ച്‌ നിര്‍ത്താനും ഇത് ഏറെ സഹായകമാകും.

Rose water.new
Rose water.new

ഇതിന്റെ മറ്റ് ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.മുഖക്കുരു ഇല്ലാതാക്കാന്‍ ഏറ്റവും നല്ലൊരു പരിഹാര മാര്‍ഗമാണ് റോസ് വാട്ടര്‍. റോസ് വാട്ടറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് മുഖക്കുരുവിനെ ഇല്ലാതാക്കുന്നത്. അല്‍പം നാരങ്ങനീരില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് മുഖക്കുരുവുള്ള ഭാ​ഗത്ത് പുരട്ടുക. ഇരുപത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയുക.ചര്‍മ്മകോശങ്ങളെ സംരക്ഷിച്ചുകൊണ്ട് ചര്‍മ്മത്തിന്റെ കേടുപാടുകളെ പ്രതിരോധിച്ച നിര്‍ത്താനും ഏറെ നല്ലതാണ് റോസ് വാട്ടര്‍. അല്‍പം വെള്ളരിക്ക നീരില്‍ റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുന്നത് മുഖത്തെ കറുത്ത പാട് മാറാന്‍ സഹായിക്കും.

Related posts