ആരോഗ്യം സംരക്ഷിക്കാൻ തേന്‍!

Honey.Image

തേന്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണെന്ന കാര്യത്തില്‍ സംശയം വേണ്ട, ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് തേന്‍.വൈറ്റമിനുകളും ധാതുക്കളുമെല്ലാം ധാരാളമുള്ള ഒന്ന്.തേനിന് ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കാനും കഴിവുണ്ട്ഏറെ വൈററമിനുകള്‍ അടങ്ങിയ ഒന്നാണിത് ദിവസവും മിതമായ അളവില്‍ തേന്‍ കഴിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. ദിവസവും ഒരു ടീസ്പൂണ്‍ വീതം തേന്‍ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇതു കൊണ്ടുള്ള ഗുണങ്ങള്‍ ചില്ലറയല്ല.

Honey
Honey

പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഈ തേന്‍. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്. തേന്‍ ഒരു പ്രകൃതിദത്തമായ വാക്സിന്‍ ആണെന്നാണ് പല മെഡിക്കല്‍ വിദഗ്ധരും പറയുന്നത്. ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്ബൊടിയാണ് തേനില്‍ അടങ്ങിയിരിക്കുന്നത്. ഇത് നിന്ന് ശരീരത്തിലെ അലര്‍ജികളെ പ്രതിരോധിക്കും. അലര്‍ജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.

തേനും ചെറുനാരങ്ങാവെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പ് അകറ്റാന്‍ നല്ലതാണ്.തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്.പൂമ്ബൊടിയിലും, പൂന്തേനിലുമുള്ള വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്.വയറ്റിലെ അസിഡിററി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

Honey...
Honey…

ഇത് ദഹന പ്രശ്‌നങ്ങള്‍ അകററാനുള്ള നല്ലൊരു മരുന്നാണ്. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വയറ്റിലെ അള്‍സര്‍ തടയാനുളള നല്ലൊരു പരിഹാരമാണിത്. തേനില്‍ അടങ്ങിയ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം നിങ്ങളുടെ രക്തപ്രവാഹത്തില്‍ നേരിട്ട് പ്രവേശിച്ച്‌ നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. അതിരാവിലെ കുട്ടികള്‍ക്ക് നല്‍കുന്ന ഒരു ചെറിയ ടേബിള്‍ സ്പൂണ്‍ തേന്‍ തങ്ങളുടെ ആ ദിവസത്തെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ അവരെ സഹായിക്കും.

honey4
honey4

വ്യായാമ സെഷന്‍ കഴിഞ്ഞശേഷം ഒരു ടീസ്പൂണ്‍ തേന്‍ കഴിച്ച്‌ നോക്കൂ, ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷവും ഊര്‍ജ്ജസ്വലതയും നല്‍കും. തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ധമനികള്‍ ചുരുങ്ങുന്നതു തടയാന്‍ സഹായിക്കും. ഇതുവഴി രക്തപ്രവാഹം ഏറെ വര്‍ദ്ധിപ്പിയ്ക്കാനുമാകും.ഇതിലെ വൈറ്റമിനുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Related posts